തുഞ്ചത്തെഴുത്തച്ഛന്‍

കടപ്പാട് : അബ്ലിങ് ജോര്‍ജ്ജ്, മലയാളം വിക്കിപീഡിയ
    ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഒരു ഭക്തകവിയാണ്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമത്തെ സംബന്ധിച്ചും ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും ഇന്നും പല വാദങ്ങളുണ്ട്. അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എങ്കിലും പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പൊതുവില്‍ വിശ്വസിച്ചു പോരുന്നു. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്നും കൃഷ്ണന്‍ എന്നും ചില വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്നത്തെ മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ തൃക്കണ്ഡിയൂര്‍ ശിവക്ഷേത്രത്തിനടുത്തുള്ള തൂഞ്ചന്‍ പറമ്പിലാണ് ഇദ്ദേഹത്തിന്റെ ജനനമെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. ഇദ്ദേഹം നാനാഗദിക്കിലേക്കുള്ള ദേശാടനങ്ങള്‍ക്കു ശേഷം ചിറ്റൂരില്‍ താമസമാക്കി എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭാര്യാഗൃഹം പെരിങ്ങോടുള്ള ആമക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തെന്ന് കരുതുന്നു. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നി കൃതികള്‍ അദ്ദേഹം കിളിയെക്കൊണ്ട് പാട്ടുപാടിക്കുന്ന പോലെയാണ്.
    കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഇദ്ദേഹമാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു കരുതുന്നു. തീക്കടല്‍ തിരുമധുരം (ജീവചരിത്രാഖ്യായിക), തുഞ്ചത്തെഴുത്തച്ഛന്‍ (ജീവചരിത്രം), വിശ്വാസത്തിന്റെ കാണാപ്പുറങ്ങള്‍ (ഉപന്യാസ സമാഹാരം) തുടങ്ങിയ കൃതികള്‍ ഇദ്ദേഹത്തെ അറിയാന്‍ ആശ്രയിക്കാവുന്നതാണ്.

തുഞ്ചന്‍ സ്മാരകം
കടപ്പാട് : മനോജ് ടി വി, മലയാളം വിക്കിപീഡിയ

തുഞ്ചന്‍ സ്മാരകം
    1964 ജനുവരി 15ന് തുഞ്ചന്‍സ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനായി ഇവിടെ എല്ലാവര്‍ഷവും ഡിസംബര്‍ 31ന് തുഞ്ചന്‍ദിനം ആഘോഷിക്കുന്നു. കെ.പി.കേശവനേനോന്‍ ആയിരുന്നു ആദ്യ ചെയര്‍മാന്‍. ഇപ്പോള്‍ എം.ടി.വാസുദേവന്‍ നായരാണ് ചെയര്‍മാന്‍.


എഴുത്തച്ഛന്‍ പുരസ്കാരം
    സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്.

എഴുത്തച്ഛന്‍ പുരസ്കാര ജേതാക്കള്‍
* 1993- ശൂരനാട് കുഞ്ഞന്‍പിള്ള
* 1994-തകഴി ശിവശങ്കരപ്പിള്ള
* 1995-ബാലാമണിയമ്മ
* 1996-കെ.എം.ജോര്‍ജ്ജ്
* 1997-പൊന്‍കുന്നം വര്‍ക്കി
* 1998-എം.പി.അപ്പന്‍
* 1999-കെ.പി.നാരായണ പിഷാരടി
* 2000-പാലാ നാരായണന്‍ നായര്‍
* 2001-ഒ.വി.വിജയന്‍
* 2002-കമല സുരയ്യ(മാധവിക്കുട്ടി)
* 2003-ടി.പത്മനാഭന്‍
* 2004-സുകുമാര്‍ അഴീക്കോട്
* 2005-എസ്.ഗുപ്തന്‍ നായര്‍
* 2006-കോവിലന്‍
* 2007-ഒ.എന്‍.വി.കുറുപ്പ്
* 2008-അക്കിത്തം അച്യുതന്‍ നമ്പൂതിരി
* 2009-സുഗതകുമാരി
* 2010-എം.ലീലാവതി‍
* 2011-എം.ടി.വാസുദേവന്‍ നായര്‍
* 2012-ആറ്റൂര്‍ രവിവര്‍മ്മ
* 2013-എം.കെ.സാനു
* 2014-വിഷ്ണുനാരായണന്‍ നമ്പൂതിരി
* 2015-പുതുശ്ശേരി രാമചന്ദ്രന്‍
* 2016-സി.രാധാകൃഷ്ണന്‍
* 2017-കെ.സച്ചിദാനന്ദന്‍
* 2018-എം.മുകുന്ദന്‍
* 2019-ആനന്ദ്
* 2020-സക്കറിയ
* 2021-പി.വത്സല
* 2022- സേതു

കൃതികള്‍
* ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്
* മഹാഭാരതം കിളിപ്പാട്ട്
* വാല്മീകി രാമായണം
* വ്യാസഭാരതം
* ഹരിനാമകീര്‍ത്തനം
* ഭാഗവതം കിളിപ്പാട്ട്
* ഇരുപത്തിനാലു വൃത്തം
* ഉത്തരരാമായം
* ദേവീമാഹാത്മ്യം
* ബ്രഹ്മാണ്ഡപുരാണം
* ശതമുഖരാമായണം
* ഹരിനാമകീര്‍ത്തനം
* ശ്രീമദ്ഭാഗവതം
* ചിന്താരത്നം
* കൈവല്യനവനീതം

കടപ്പാട്

അഭിപ്രായങ്ങള്‍