കെ.എം.ജോര്‍ജ്ജ്

 
   കരിമ്പുമണ്ണിൽ മത്തായി ജോര്‍ജ്ജ് എന്ന ഡോ.കെ.എം.ജോര്‍ജ്ജ് 1914 ഏപ്രിൽ 30ന് പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിൽ കരിമ്പുമണ്ണ് വീട്ടിൽ കുര്യൻ മത്തായിയുടെയും മറിയാമ്മയമ്മയുടെയും മകനായി ജനിച്ചു. പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് ഇദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇദ്ദേഹം. ആലുവ എറണാകുളം എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സര്‍വ്വകലാശാലയില്‍‍ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങളും കേരള സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ്‌ ബിരുദവും നേടി. ഇദ്ദേഹം മലയാളം അധ്യാപകൻ വകുപ്പദ്ധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, റീജണല്‍‍ സെക്രട്ടറി, സർവ്വവിജ്ഞാനകോശം ചീഫ് എഡിറ്റർ, ചിക്കാഗോ സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രഫസർ, കാലിഫോർണിയാ സര്‍വകലാശാലയിലെ മലയാളം ലാംഗ്വേജ് ടീച്ചിംഗ് കോഴ്സിന്റെ കോ-ഓർ‍ഡിനേറ്റർ, ഗവേഷകൻ, ദ്രാവിഡഭാഷാ ശാസ്ത്രജ്ഞന്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1944-ൽ ശ്രീമതി ഏലിയാമ്മയെ വിവാഹം ചെയ്തു. നിരൂപണം, വിവർത്തനം, ഗവേഷണം, ഉപന്യാസം, ജീവചരിത്രം എന്നീ മേഖലകളിൽ ഇദ്ദേഹം കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. 2002 നവംബര്‍ 19-ന് ഇദ്ദേഹത്തിന്റെ 88-ാം വയസ്സിൽ തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു.

കൃതികൾ

* A Survey of Malayalam literature (1968)
* Western Influence on Malayalam Language and Literature, Sahitya Akkadami (1972)
 * Kumaran Asan (1974)
* A.R.Rajaraja Varma (1979)
* Comparative Indian Literature (1984)
* Modern Indian Literature, an Anthology: Surveys and poems (1992)
* ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (1998)
* ഭാരതീയ സാഹിത്യചരിത്രം
* പ്രബന്ധചന്ദ്രിക
* മുന്തിരിച്ചാറ്‌
* വളരുന്ന കൈരളി
* വിചാരകൗതുകം
* സാഹിത്യകാരന്റെ സ്വാതന്ത്ര്യം
* ആശാന്റെ നായികമാർ
* നാലപ്പാടന്റെ വീണപൂവ്
* അന്വേഷണങ്ങൾ പഠനങ്ങൾ
* സാഹിത്യവിജ്ഞാനവും വിജ്ഞാനസാഹിത്യവും
* സാധു കൊച്ചൂഞ്ഞ്
* സർദാർ പട്ടേൽ
* സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ
* ഭാരതീയ സാഹിത്യചരിത്രം

പുരസ്കാരങ്ങൾ

* സോവിയറ്റ്‌ ലാന്‍ഡ് നെഹ്രു അവാര്‍ഡ് (1987)
* പത്മശ്രീ (1988)
* എഴുത്തച്ഛന്‍‍ പുരസ്കാരം (1996)
* വള്ളത്തോൾ പുരസ്കാരം (1998)
* പത്മഭൂഷൺ (2001)
* ഭാരതീയ സാഹിത്യപരിഷത്ത് പുരസ്കാരം

അവലംബം

* വിക്കിപീഡിയ
* കേരള ലിറ്ററേച്ചര്‍

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ