|
കടപ്പാട് : ശ്രീധരന്‍ ടി.പി, വിക്കിപീഡിയ |
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയില്‍ കൊച്ചുകുട്ടന്റെയും നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മേയ് 11-ന് എറണാകുളം ജില്ലയിലെ കലൂര്‍ ഗ്രാമത്തില്‍ വൈലോപ്പിള്ളി കളപ്പുരയ്ക്കല്‍ വീട്ടില്‍ ജനിച്ചു. ഇദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോള്‍ കണ്ടനാശാന്‍ എന്ന ഗുരുനാഥന്‍ അക്ഷരലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി. ജീവിതയാഥാര്‍ഥ്യങ്ങളെ ചിത്രീകരിക്കുന്ന കവിയാണ്. 1931 സെപ്റ്റംബറില്‍ കണ്ടശ്ശാംകടവ് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ശാസ്ത്രാധ്യാപകനായി ജോലി ആരംഭിച്ചു. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തിരുന്നു. 1956 മെയ് 2-ന് ഭാനുമതിയമ്മയെ വിവാഹം കഴിച്ചു. ശ്രീകുമാര്‍, വിജയകുമാര്‍ എന്നിവര്‍ മക്കളാണ്. “ശ്രീ" എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങി. കേരള ഗ്രാമജീവിതം ഇദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു. 1947ല്‍ ‘കന്നിക്കൊയ്ത്ത്’ എന്ന കവിതാ സമാഹാരം പ്രിസിദ്ധീകരിച്ചു.1966ല്‍ ഒല്ലൂര്‍ ഹൈസ്കൂളില്‍ ഹെഡ് മാസ്റ്ററായിരിക്കെ ജോലിയില്‍ നിന്ന് വിരമിച്ചു. 1985 ഡിസംബര്‍ മാസം 22-ന് ഇദ്ദേഹം ഓര്‍മ്മയായി. ഇദ്ദേഹത്തിനറെ ഓര്‍മ്മയ്ക്കായി വൈലോപ്പിള്ളി സ്മാരക സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം.
പുരസ്കാരങ്ങളും ബഹുമതികളും
* സാഹിത്യനിപുണന്‍ ബഹുമതി
* മദ്രാസ് ഗവണ്മെന്റ് അവാര്‍ഡ്
* ആശാന്‍ പ്രൈസ്
* സോവിയറ്റ് ലാന്‍ഡ് നെഹ്രു പുരസ്കാരം
* കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
*
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1964 - കവിത)
* വയലാര്‍ പുരസ്കാരം
* എം.പി.കൃഷ്ണമേനോന്‍ പുരസ്കാരം
കൃതികള്‍
കവിതകള്‍
* മാമ്പഴം
* ആല്‍ബിനും മച്ചാന്മാരും
* സഹ്യന്റെ മകന്‍
* ശ്രീരേഖ
* കുടിയൊഴിക്കല്‍
* ഓണപ്പാട്ടുകള്‍
* വിത്തും കൈക്കോട്ടും
* കടല്‍ക്കാക്കകള്‍
* കയ്പ്പവല്ലരി
* വിട
* മകരക്കൊയ്ത്ത്
* പച്ചക്കുതിര
* കുന്നിമണികള്‍
* കുരുവികള്‍
* മിന്നാമിന്നി
* വൈലോപ്പിള്ളിക്കവിതകള്‍
* മുകുളമാല
* കൃഷ്ണമൃഗങ്ങള്‍
* അന്തിചായുന്നു
* ആസാംപണിക്കാര്‍
മറ്റു കൃതികള്‍
* ഋശ്യശൃംഖനും അലക്സാണ്ടറും (നാടകം)
* കാവ്യലോകസ്മരണകള്‍ (സ്മരണകള്‍)
* അസമാഹൃത രചനകള്‍
*വൈലോപ്പിള്ളി സമ്പൂര്‍ണ്ണകൃതികള്‍
കടപ്പാട് :
വിക്കിപീഡിയ - വൈലോപ്പിള്ളി ശ്രീധരമേനോന്‍
കേരള കള്‍ചര്‍ - വൈലോപ്പിള്ളി
|
വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ |
|
വൈലോപ്പിള്ളിയുടെ കൈപ്പട |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ