ജോസഫ് മുണ്ടശ്ശേരി

  
കടപ്പാട് = വികിപീഡിയ
1903 ജൂലൈ 17ന് തൃശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ചു. സാഹിത്യവിമര്‍ശകന്‍, അധ്യാപകന്‍, വാഗ്മി, വിദ്യാഭ്യാസമന്ത്രീ എന്നീ നിലകളില്‍ പ്രശസ്തന്‍. അഗാധമായ ജീവിതാനുഭൂതികളില്‍നിന്നേ ഉത്തമസാഹിത്യം ഉറവെടുക്കുകയുള്ളുവെന്നു, ആ അനുഭൂതികള്‍ സാമൂഹ്യ ജീവിതത്തോടു ബന്ധപ്പെട്ടിരിക്കുമ്പോള്‍ മാത്രമേ അവയ്ക്ക് സാഹിത്യത്തിനു വിഷയമായിരിക്കാന്‍ അര്‍ഹതയുണ്ടായിരിക്കൂ എന്നുമുള്ള വിശ്വാസമാണ് ഇദ്ദേഹത്തിനുള്ളത്. രൂപഭദ്രതയെക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് ഇദ്ദേഹം മലയാള സാഹിത്യത്തിലും മലയാളത്തില്‍ അതുവരെ കേട്ടുകേള്‍വിയില്ലാത്ത വ്യാഖ്യാനശാസ്ത്രത്തിലും ഒരു പുതിയ ചരിത്രം കുറിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗമായിരുന്നു ഇദ്ദേഹം. കേരളം, പ്രേക്ഷിതന്‍, കൈരളി, നവജീവന്‍ തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയും ലേഖകനായിരുന്നു ഇദ്ദേഹം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1977 ഒക്ടോബര്‍ 25ന് വിടപറഞ്ഞു.

കൃതികള്‍
* കൊഴിഞ്ഞ ഇലകള്‍
* കാവ്യപീഠിക
* നാടകാന്തം കവിത്വം
* മാറ്റൊലി
* വായനശാലയില്‍
* മാനദണ്ഡം
* പ്രൊഫസര്‍
* കൊന്തയില്‍ നിന്ന് കുരിശിലേക്ക്
* പാറപ്പുറത്തു വിതച്ച വിത്ത്
* പ്രയാണം
* രാജരാജന്റെ മാറ്റൊലി
* കുമാരാനാശാന്റെ കവിത – ഒരു പഠനം
* വള്ളത്തോളിന്റെ കവിത – ഒരു പഠനം
* മനുഷ്യകഥാനു ഗായികള്‍
* അന്തരീക്ഷം
* കാവ്യ പീഠിക
* മനുഷ്യകഥാനുഗായികള്‍
* കരിന്തിരി
* രൂപഭദ്രത
* പ്രണയം
* പാശ്ചാത്യ സാഹിത്യ സമീക്ഷ
* സമ്മാനം
* കടാക്ഷം
* ഇല്ലാപ്പോലീസ്
* ഒറ്റനോട്ടത്തില്‍
* ചൈന മുന്നോട്ട്

പുരസ്കാരം
   കൊച്ചി രാജാവ് അദ്ദേഹത്തിന് "സാഹിത്യ കുശലന്‍" എന്ന ബഹുമതി സമ്മാനിച്ചു. 1973ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974ല്‍ സോവിയറ്റ്ലാന്റ് നെഹ്റു അവാര്‍ഡ് ലഭിച്ചു.

കടപ്പാട്
മലയാള പാഠപുസ്കകം, ഒന്‍പതാം തരം
മലയാള സാഹിത്യ ചരിതം -1998, പേജ് - 270-271
മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ -1993, പേജ് - 176
മലയാളം വിക്കിപീഡയ

അഭിപ്രായങ്ങള്‍