ലാളിത്യവും പ്രസാദാത്മകതയുംകൊണ്ട് മലയാള സാഹിത്യ രംഗത്ത് ശ്രദ്ധേയനായ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് പത്തനംതിട്ടജില്ലയിലെ തിരുവല്ല താലൂക്കിൽ വെണ്ണിക്കുളം ദേശത്ത് ചെറുകാട്ടുമഠം വീട്ടിൽ 1902 മെയ് 10ന് പത്മനാഭക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സംസ്കൃത പഠനത്തിനു ശേഷം മലയാളപാഠശാലയിൽ ചേർന്നു. 1917ൽ പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തു തുടങ്ങി. 1918ൽ കെ.സി.മാപ്പിള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1932ൽ മേപ്രാൽ മാങ്ങാട്ടുവീട്ടിൽ മാധവിപ്പിളയെ ജീവിതസഖിയാക്കി. ഭാഷാ ത്രൈമാസികത്തിന്റെ പത്രാധിപരായും ജോലി ചെയ്തിട്ടുണ്ട്. 1980 ഓഗസ്റ്റ് 29നു അന്തരിച്ചു.
പുരസ്കാരങ്ങൾ
* കേരള സാഹിത്യ അക്കാദമി അവാർഡ് - 1966 (മാണിക്യവീണ - കവിത)
* ഓടക്കുഴൽ അവാർഡ് - 1969 (തുളസീദാസ രാമായണം)
* കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1974 (കാമസുരഭി)
കൃതികൾ
* അമൃതാഭിഷേകം
* കദളീവനം
* കേരളശ്രീ
* ജഗത്സമക്ഷം
* പുഷ്പവൃഷ്ടി
* പൊന്നമ്പലമേട്
* ഭർതൃപര്യക്തതയായ ശകുന്തള
* മാണിക്യവീണ
* മാനസപുത്രി
* രോഗിണി
* വസന്തോത്സവം
* വെളിച്ചത്തിന്റെ അമ്മ
* വെള്ളിത്താലം
* സരോവരം
* സൗന്ദര്യപൂജ
* കാമസുരഭി
* മണിവിളക്ക്
* സ്വർണ്ണസന്ധ്യ
* തീർത്ഥധാര
* കലയുടെ കണ്ണിൽ
* കാളിദാസന്റെ കണ്മണി
* പ്രിയംവദ
* നീലജലത്തിലെ പത്മം
* വിജയരുദ്രൻ
* പുണ്യപുരുഷൻ
* വഞ്ചിരാജേശ്വരി
* ആത്മകഥ
* കഥാനക്ഷത്രങ്ങൾ
* സിംഹമല്ലൻ
* ഭാരത കഥകൾ
* തച്ചോളി ഒതേനൻ
* കൈരളീകോശം
* തിരുക്കുറൾ
* ഭാരതിയുടെ കവിതകൾ
* തുളസീദാസ രാമായണം
* സിദ്ധാർത്ഥ ചരിതം
കടപ്പാട് :
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ