|
കടപ്പാട് : ശ്രീധരന്‍ ടി പി, മലയാളം വിക്കിപീഡിയ |
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയാണ് ബാലമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നും ഇവര്‍ അറിയപ്പെടുന്നു. തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍ ചിറ്റഞ്ഞൂര്‍ കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെ മകളായി ബാലമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു. ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ഇവര്‍ക്ക് അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും മാര്‍ഗ്ഗദര്‍ശകമായി. സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എജിറ്ററുമായിരുന്ന വി.എം.നായരെ 1928-ല്‍ വിവാഹം ചെയ്തു. പ്രശസ്ത എഴുത്തുകാരി
മാധവിക്കുട്ടി ഇവരുടെ മകളാണ്. ഡോ.മോഹന്‍ദാസ്, ഡോ.ശ്യാം സുന്ദര്‍, സുലോചന നാലപ്പാട്ട് എന്നിവരാണ് മറ്റു മക്കള്‍. ചെറുപ്പം മുതലേ കവിതയെഴുതിയിരുന്നു ഇവര്‍. ഇവരുടെ ആദ്യ കവിതയായ 'കൂപ്പുകൈ' 1930-ലാണ് ഇറങ്ങുന്നത്. പിന്നീട് ഇവരുടെ തൂലികയില്‍ നിന്ന് ഒരുപാട് കവിതകള്‍ ജന്മം കൊണ്ടു. പരശുരാമനും വിശ്വാമിത്രനും ശിബിയും ഹരിചന്ദ്രനും യയാതിയും മഹാബലിയും ഇവരുടെ തൂലികയില്‍നിന്ന് പുനര്‍ജ്ജന്മം കൊണ്ടു. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനില്‍നിന്ന് 'സാഹിത്യനിപുണ' ബഹുമതി നേടി. പിന്നീട് ഒരുപാട് ബഹുമതികള്‍ ഇവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയില്‍ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഇവരുടെ കവിതകള്‍. ഇവയില്‍ നിഷ്കളങ്കമായ ശൈശവഭാവവുമുണ്ട്. ഭക്തിയും ദാര്‍ശിനികതയും പ്രേമവുമൊക്കെ ഇവരുടെ കവിതകളുടെ മുഖ്യ പ്രമേയങ്ങളായിരുന്നു. അഞ്ചുവര്‍ഷത്തോളം അല്‍ഷിമേഴ്സ് രോഗത്തിനൊടുവില്‍ 2004 സെപ്റ്റംബര്‍ 29-ന് ഇവര്‍ ഓര്‍മ്മയായി.
കൃതികള്‍
* കൂപ്പുകൈ (1930)
* അമ്മ (1934)
* കുടുംബിനി (1936)
* ധര്‍മ്മമാര്‍ഗ്ഗത്തില്‍ (1938)
* സ്ത്രീഹൃദയം (1939)
* പ്രഭാങ്കുരം (1942)
* ഭാവനയില്‍ (1942)
* ഊഞ്ഞാലിന്മേല്‍ (1946)
* കളിക്കൊട്ട (1949)
* വെളിച്ചത്തില്‍ (1951)
* അവര്‍ പാടുന്നു (1952)
* പ്രണാമം (1954)
* ലോകാന്തരങ്ങളില്‍ (1955)
* സോപാനം (1958)
* മുത്തശ്ശി (1962)
* മഴുവിന്റെ കഥ (1966)
* അമ്പലത്തില്‍ (1967)
* നഗരത്തില്‍ (1968)
* വെയിലാറുമ്പോള്‍ (1971)
* അമൃതംഗമയ (1978)
* സന്ധ്യ (1982)
* നിവേദ്യം (1987)
* മാതൃഹൃദയം (1988)
* സഹപാഠികള്‍
* കളങ്കമറ്റ കൈ
* ബാലാമണി അമ്മയുടെ കവിതകള്‍ -സമ്പൂര്‍ണ്ണസമാഹാരം (2005)
ഗദ്യം
* ജീവതത്തിലൂടെ (1969)
* അമ്മയുടെ ലോകം (1952)
പുരസ്കാരങ്ങള്‍
* സാഹിത്യ നിപുണ ബഹുമതി (1963)
*
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1964 - കവിത))
* കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1965-മുത്തശ്ശി)
* കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1979)
* സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡ് (1981-അമൃതംഗമയ)
* പത്മഭൂഷന്‍ (1987)
* മൂലൂര്‍ അവാര്‍ഡ് (1988-നിവേദ്യം)
* സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (1990)
* ആശാന്‍ പുരസ്കാരം (1991)
* ലളിതാംബിക അന്തര്‍ജ്ജന പുരസ്കാരം (1993)
*
വള്ളത്തോള്‍ പുരസ്കാരം (1993)
* കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994)
*
എഴുത്തച്ഛന്‍ പുരസ്കാരം (1995)
* സരസ്വതീ സമ്മാനം (1996)
* എന്‍.വി.കൃഷ്ണവാരിയര്‍ പുരസ്കാരം (1997)
കടപ്പാട്
മലയാളം വിക്കിപീഡിയ
മംഗളം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ