ചങ്ങമ്പുഴ കൃഷ്ണപിള്ള

കടപ്പാട് : ശ്രീധരന്‍ ടി പി, വിക്കിപ്പീഡിയ
എറണാകുളത്തെ ഇടപ്പള്ളിയില്‍ പാറുക്കുട്ടിയമ്മയുടെയും രാമന്‍ മേനോന്‍ന്റെയും മകനായി 1911 ഒക്ടോബര്‍ 10ന് ജനിച്ചു. കാല്‍പ്പനികപ്രസ്ഥാനത്തില്‍ ശ്രദ്ധേയന്‍. ഇദ്ദേഹത്തിന്റെ സുഹൃത്തും കവിയുമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം 'രമണന്‍' എന്ന കൃതി രചിച്ചത്. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിയമ്മയെ വിവാഹം ചെയ്തു. ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചു. 1948 ജൂണ്‍ 14ന് തൃശൂരില്‍ വച്ച് ക്ഷയരോഗം ബാധിച്ച് അദ്ദേഹം നമ്മോട് വിടപറഞ്ഞു.

കൃതികള്‍
* കാവ്യനര്‍ത്തകി
* തിലോത്തമ
* ബാഷ്പാഞ്ജലി
* ദേവത
* മണിവീണ
* മൗനഗാനം
* ആരാധകന്‍
* അസ്ഥിയുടെ പൂക്കള്‍
* ഹേമന്ത ചന്ദ്രിക
* സ്വരരാഗ സുധ
* രമണന്‍
* നിര്‍വ്വാണ മണ്ഡലം
* സുധാംഗദ
* ചിത്രദീപ്തി
* തളിര്‍ത്തൊത്തുകള്‍
* ഉദ്യാനലക്ഷ്മി
* പാടുന്നപിശാച്
* മയൂഖമാല
* നീറുന്ന തീച്ചുള
* മാനസേശ്വരി
* ശ്മശാനത്തിലെ തുളസി
* അമൃതവീചി
* വസന്തോത്സവം
* കലാകേളി
* മദിരോത്സവം
* കാല്യകാന്തി
* മോഹിനി
* സങ്കല്‍പകാന്തി
* ലീലാങ്കണം
* രക്തപുഷ്പങ്ങള്‍
* ശ്രീതിലകം
* ചൂഡാമണി
* ദേവയാനി
* വത്സല
* മഗ്ദലമോഹിനി
* സ്പന്ദിക്കുന്ന അസ്ഥിമാടം
* അപരാധികള്‍
* ദേവഗീത
* ദിവ്യഗീതം
* നിഴലുകള്‍
* ആകാശഗംഗ
* യവനിക
* നിര്‍വൃതി
* വാഴക്കുല
* കാമുകന്‍ വന്നാല്‍
* മനസ്വീനി
* നിരാശ
* തുടിക്കുന്നതാളുകള്‍
* സാഹിത്യചിന്തകള്‍
* അനസ്വരഗാനം
* കഥാരത്നമാലിക
* കരടി
* കളിത്തോഴി
* പ്രതികാര ദുര്‍ഗ്ഗ
* ശിഥിലഹൃദയം
* മാനസാന്തരം
* പൂനിലാവില്‍
* പെല്ലീസും മെലിസാന്ദയും
* വിവാഹാലോചന
* ഹനേലെ

കടപ്പാട്
മലയാളം ടെക്സ്റ്റ് ബുക്ക് ഒന്‍പതാം തരം, വിക്കീപീഡിയ

അഭിപ്രായങ്ങള്‍