|
കടപ്പാട് : ഫോട്ടോ കണ്ണൻ, വിക്കിപീഡിയ
| |
രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനും അതിലുപരി കവിയുമായ കടമ്മനിട്ട രാമകൃഷ്ണൻ 1935 മാർച്ച് 22ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിൽ കടമ്മനിട്ട രാമൻ നായർ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപത്തെയും സന്നിവേശിപ്പിച്ച രചനാ ശൈലിയാണ് ഇദ്ദേഹം സ്വീകരിച്ചത്. നാടോടി കലാരൂപങ്ങളുടെ താളം തന്റെ കവിതയിലും പ്രതിഫലിപ്പിച്ചു. ഇദ്ദേഹത്തിന്റെ മിക്ക കവിതകളും മനുഷ്യകേന്ദ്രീകൃതമായിരുന്നു. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരിക്കൽ നിയമസഭാ അംഗവുമായി. 1965ൽ "ഞാൻ" എന്ന കവിത പ്രസിദ്ധീകരിച്ച് കവിതാലോകത്തേക്ക് ഇദ്ദേഹം കടന്നു. ശാന്തയാണ് ഭാര്യ. 2008 മാർച്ച് 31ന് അർബുധ ബാധയാൽ ഇദ്ദേഹം മരണമടഞ്ഞു.
കൃതികൾ
- കുറത്തി
- കുഞ്ഞേ മുലപ്പാൽ കുടിക്കരുത്
- മഴപെയ്യുന്നു മദ്ദളംകട്ടുന്നു
- വെള്ളിവെളിച്ചം
- ഗേദയെ കാത്ത് (വിവർത്തനം)
- സൂര്യശില (വിവർത്തനം)
- കോഴി
- കാട്ടാളാൻ
പുരസ്കാരങ്ങൾ
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ