|
കടപ്പാട് : ശ്രീധരൻ ടി പി, മലയാളം വിക്കിപീഡിയ |
കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള തകഴി ശിവശങ്കരപ്പിള്ള 1912 ഏപ്രിൽ
17-ന് പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. കേരള മോപ്പസാങ്ങ് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. പ്രസിദ്ധ കഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് ഇദ്ദേഹത്തിന്റെ പിതൃ സഹോദരൻ ആയിരുന്നു. നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളം സാഹിത്യകാരനാണ് ഇദ്ദേഹം. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി.കേശവദേവ്, പൊൻകുന്നം വർക്കി,
വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയിട്ടുണ്ട് ഇദ്ദേഹം. ചെമ്മീന്‍ എന്ന നോവലാണ് ഇദ്ദേഹത്തെ ആഗോള പ്രശസ്തനാക്കിയ്. ഈ കൃതി 1965-ൽ രാമു കാര്യാട്ട് എന്ന സംവിധായകൻ ചലച്ചിത്രമാക്കിയിട്ടുണ്ട്. 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതായി ഇദ്ദേഹത്തിന്റെ നോവലുകളിൽ കാണാൻ കഴിയും. രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരളകേസരി പത്രത്തിൽ റിപ്പോര്‍ട്ടറായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കല്‍ കമലാക്ഷിയമ്മയുമായുള്ള (കാത്ത) വിവാഹം നടന്നു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും ഇദ്ദേഹത്തിന് പങ്കുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തിയിട്ടുണ്ട്. 13-ാം വയസ്സിൽ ആദ്യകഥ എഴുതിയ ഇദ്ദേഹം നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. 1999 ഏപ്രിൽ 10-ന് തന്റെ ജന്മാട്ടിലെ തറവാട്ടുവീട്ടിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കാത്ത 2011 ജൂൺ 1ന് അന്തരിച്ചു.
കൃതികൾ
• തോട്ടിയുടെ മകൻ(1947)
• രണ്ടിടങ്ങഴി(1948)
• ചെമ്മീൻ(1956)
• ഏണിപ്പടികൾ(1964)
• അനുഭവങ്ങൾ പാളിച്ചകൾ
• ത്യാഗത്തിനു പ്രതിഫലം(1934)
• അഴിയാക്കുരുക്ക്
• ഒരു മനുഷ്യന്റെ മുഖം
• ഔസേപ്പിന്റെ മകൾ
• കയർ(1978)
• കുറെ കഥാപാത്രങ്ങൾ
• പുന്നപ്രവയലാറിനു ശേഷം
• ബലൂണുകൾ
• ഒരു കുട്ടനാടൻ കഥ
• ജീവിതത്തിന്റെ ഒരേട്
• തകഴിയുടെ കഥ
• എന്റെ ഉള്ളിലെ കടൽ
• തോറ്റില്ല
• എന്റെ വക്കീൽ ജീവിതം
• ഘോഷയാത്ര
• അടിയൊഴുക്കുകൾ
• തെരഞ്ഞെടുത്ത കഥകൾ
പുരസ്കാരങ്ങൾ
* ജ്ഞാനപീഠ പുരസ്കാരം
* കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
*
കേരള സാഹിത്യ അക്കാദമി അവാർഡ് (1965)
*
എഴുത്തച്ഛൻ പുരസ്കാരം(1994)
*
വള്ളത്തോൾ പുരസ്കാരം(1996)
കടപ്പാട്
മലയാളം വിക്കിപീഡിയ
Falcon Post
പത്താം തരം അടിസ്ഥാന പാഠാവലി
ഇതു പോലുള്ള വിവരങ്ങൾ ഇനിയും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.👍🏻
മറുപടിഇല്ലാതാക്കൂതാങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. ഇത് മുടക്കമില്ലാതെ തുടരുവാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും. വ്യക്തിപരമായ ചില കാരണങ്ങളാലാണ് ഇപ്പോൾ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാത്തത്. ക്ഷമിക്കുക.
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂനല്ല കാര്യo തന്നെയാണ് കാരണം പത്താം ക്ലാസിൽ പഠിക്കുന്ന ഞങ്ങൾക്ക് ഇത് ഉപയോഗപ്രദം👍
വളരെ സന്തോഷം നൽകുന്ന കാര്യം. : )
ഇല്ലാതാക്കൂ👏👏👏👏
മറുപടിഇല്ലാതാക്കൂ🥰🥰🥰🥰
ഇല്ലാതാക്കൂLot of thanks
മറുപടിഇല്ലാതാക്കൂ:-)
ഇല്ലാതാക്കൂ❤❤❤❤❤
മറുപടിഇല്ലാതാക്കൂSupper
വളരെയധികം സന്തോഷമുണ്ട് :-)
ഇല്ലാതാക്കൂWow
മറുപടിഇല്ലാതാക്കൂ😃😃😃
ഇല്ലാതാക്കൂ👍
മറുപടിഇല്ലാതാക്കൂ