വൈക്കം മുഹമ്മദ് ബഷീര്‍


  1908 ജനുവരി 19ന് വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനിച്ചു. കായി അബ്ദു റഹ്മാന്റെയും കുഞ്ഞാച്ചുമ്മയുടെയും മൂത്തമകന്‍. തലയോലപ്പറമ്പിലുള്ള മലയാളം സ്കുളിലും വൈക്കം ഇംഗ്ലീഷ് സ്കുളിലും പഠിച്ചു. ഫിഫ്‌ത്തോഫോമില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി കോഴിക്കോടെത്തി. അവിടെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ മര്‍ദ്ദനത്തിനിരയാകുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. സ്വാതന്ത്യസേനാനി എന്ന നിലയില്‍ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജയിലുകളില്‍ തടവില്‍ കിടന്നിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ 'പ്രഭ’ എന്ന തൂലികാനാമമാണ് സ്വീകരിച്ചത്. ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന് എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 1994 ജൂലൈ 5-ന് നിര്യാതനായി.
  കേന്ദ്ര സാഹിത്യ അക്കാദമിയുടെയുംകേരള സാഹിത്യ അക്കാദമിയുടെയും ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനും രാഷ്ട്രീയത്തിനുമായ് നാല് താമ്രപത്രങ്ങള്‍. പൊന്നാടകളും മെഡലുകളും പ്രശംസാപത്രങ്ങളും വേറെ. 1993ൽ വള്ളത്തോൾ പുരസ്കാരം നേടിയിട്ടുണ്ട്.

  സ്വാതന്ത്ര്യസമരസേനാനിക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും രാഷ്ട്രീയ പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രി നല്‍കി ആദരിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഒഫ് ലെറ്റേഴ്സ് ബിരുദം നല്‍കി ബഹുമാനിച്ചു. സംസ്കാരദീപം അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ജിദ്ദ അരങ്ങ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടണ്ട്.
പ്രേമലേഖനം, ബാല്യകാലസഖി, കഥാബീജം, ജന്മദിനം, ഓര്‍മ്മക്കുറിപ്പ്, അനര്‍ഘനിമിഷം, ശബ്ദങ്ങള്‍,വിഡ്ഢികളുടെ സ്വര്‍ഗം, ന്റുപ്പുപ്പാക്കൊരാനുണ്ടാര്‍ന്ന്, മരണത്തിന്റെ നിഴലില്‍, മുച്ചീട്ടുകളിക്കാരെന്റെ മകള്‍, പാവപ്പെട്ടവരുടെ വേശ്യ, സ്ഥലത്തെ പ്രധാന ദിവ്യന്‍, ആനവാരിയും പൊന്‍കുരിശും, ജീവിതനിഴല്‍പ്പാടുകള്‍, വിശ്വവിഖ്യാതമായ മൂക്ക്, വിശപ്പ്, പാത്തുമ്മയുടെ ആട്, മതിലുകള്‍, ഒരു ഭഗവദ്ഗീതയും കുറെ മൂലകളും, താരാസ്പെഷ്യല്‍, മാന്ത്രികപ്പൂച്ച, നേരും നുണയും, ഓര്‍മയുടെ അറകള്‍, ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, ഭൂമിയുടെ അവകാശികള്‍, അനുരാഗത്തിന്റെ അറകള്‍, ഭാര്‍ഗവീനിലയം, എം.പി.പോള്‍, ശിങ്കിടിമുങ്കന്‍, ചെവിയോര്‍ക്കുക! അന്തിമകാഹളം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ