ചവറയില്‍ ഒ.എന്‍.കൃഷ്ണക്കുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ഒ.എന്‍.വിയുടെ മുഴുവന്‍ പേര് ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുകുറുപ്പ് എന്നാണ്. 1946-ല്‍ കൊല്ലത്തെ ഒരു വാരികയില്‍ 'മുന്നേറ്റം' കവിത പ്രസിദ്ധീകരിച്ചുകൊണ്ട് കാവ്യജീവിതത്തിലേക്ക് കടന്നു. ഇദ്ദേഹത്തിന്റെ പത്നി സരോജിനിയാണ്. 2016 ഫെബ്രുവരി13 ഈ പ്രിയ കവി നമ്മോട് വിട പറഞ്ഞു.
ചങ്ങമ്പുഴ മെഡല്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ ജന്മശതാബ്ദി പുരസ്കാരം, വിശ്യദീപ പുരസ്കാരം, ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ അവാര്‍ഡ്, പത്മശ്രി, കേരള സര്‍വ്വകലാശാലയുടെ ഡി.ലിറ്റ്, എഴുത്തച്ഛന്‍ പുരസ്കാരം, ജ്ഞാനപീഠ പുരസ്കാരം, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, പത്മവിഭൂഷന്‍, വള്ളത്തോൾ പുരസ്കാരം എന്നിവ ഇദ്ദേഹത്തിന് നല്‍കി ആദരിച്ച പുരസ്കാരങ്ങളാണ്.
ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, അഗ്നിശലഭങ്ങള്‍, അക്ഷരം, ശാര്‍ങ് ഗകപ്പക്ഷികള്‍, മൃഗയ, അരിവാളും രാക്കുയിലും, അപരാഹ്നം, വെറുതെ, ഒ.എന്‍.വിയുടെ നാല് കാവ്യസമാഹാരങ്ങള്‍, ഒ.എന്‍.വിയുടെ കവിതകള്‍:ഒരു ബൃഹത്സമാഹാരം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, അഗ്നിശലഭങ്ങള്‍, ക്ഷണികം_പക്ഷേ--, അര്‍ദ്ധവിരാമങ്ങള്‍, മയില്‍പ്പീലി, ഒരു തുള്ളി വെളിച്ചം---അക്ഷരം, സ്നേഹിച്ചുതീരാത്തവര്‍, ഞാനഗ്നി, ദിനാന്തം, The End of the Day, ഒ.എന്‍.വിയുടെ തിരഞ്ഞെടുത്ത കവതകള്‍, സുവര്‍ണപുസ്തകം എന്നിങ്ങനെയുള്ള കവിതാ സമാഹരങ്ങളും കവിതയിലെ സമാന്തരരേഖകള്‍, പാഥേയം, പുഷ്കിന്‍: സ്വാതന്ത്യബോധത്തിന്റെ ദുരന്തഗാത എന്നിവ പഠനങ്ങളും, തോന്ന്യാക്ഷരങ്ങള്‍ എന്ന കാവ്യകണികകളും വളപ്പൊട്ടുകള്‍ ബാലസാഹിത്യവും ഇദ്ദേഹത്തിന്റെ കൃതികള്‍ ആണ്.
നല്ല സംരംഭം!
മറുപടിഇല്ലാതാക്കൂ:-)