1938 ഓഗസ്റ്റ് 2ന് കിളിമാനൂരിൽ എൻ.കല്ല്യാണി, എസ്. അച്യുതൻ എന്നിവരുടെ മകനായി ജനിച്ച രമാകാന്തൻ മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും വിമർശകനും ചിന്തകനും വിവർത്തകനുമായിരുന്നു. മലയാള കവിതക്ക് സ്വഭാവുകത്വം നൽകിയ കവികളിൽ പ്രമുഖനായിരുന്നു ഇദ്ദേഹം. ഇറ്റാലിയൻ കവിയായിരുന്ന ദാന്തെയുടെ ഡിവൈൻ കോമഡിക്ക് ഇന്ത്യൻ ഭാഷകളിൽ ഇറങ്ങുന്ന ആദ്യ വിവർത്തനം ഇദ്ദേഹത്തിന്റെയായിരുന്നു. ഈ വിവർത്തനത്തിന് 2004ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009 നവംബർ 30ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇദ്ദേഹം നമ്മോട് വിടപറഞ്ഞു.
കൃതികൾ
പാന്ഥന്റെ പാട്ട്
കണ്ണീരിനക്കരെ
മർമ്മരം
മനുഷ്യമരങ്ങൾ
ഹരിതഭൂമി
ആരോ ഒരാൾ
അമ്പതു പ്രേമഗാനങ്ങൾ
ഗുരുപഥം
ഇല്ല
കോപാലകൃഷ്ണന്റെ കണ്ണുകൾ
ഇഫിജെനിയ
ഡിവൈൻ കോമഡി(വിവർത്തനം)
ദാന്തെയുടെ നാട്ടിൽ(യാത്രാവിവരണം)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരം(2004-ഡിവൈൻ കോമഡി)
മുലൂർ സ്മാരക പുരസ്കാരം
- കവി ശ്രേഷ്ഠ പുരസ്കാരം
- വെളുത്തേരി കേശവൻ പുരസ്കാരം
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ