കടപ്പാട് : Vssanakan, മലയാളം വിക്കിപീഡിയ |
1911 ജൂൺ
24ന്
നീലകണ്ഠപിള്ളയുടെയും
കാർത്ത്യായനിയമ്മയുടെയും
മകനായി കൊല്ലം ജില്ലയിലെ
ശൂരനാട് തെക്ക് പായിക്കാട്ട്
വീട്ടിൽ ശൂരനാട് കുഞ്ഞൻപിള്ള
ജനിച്ചു.
നിഘണ്ടുകാരൻ,
ഭാഷാചരിത്രകാരൻ,
കവി,
സാഹിത്യ
വിമർശകൻ,
വാഗ്മി,
വിദ്യാഭ്യാസ
പ്രചാരകൻ,
മലയാള
ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ
പ്രസിദ്ധൻ.
തേവലക്കര
മലയാളം സ്കൂൾ,
ചവറ
ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ
നിന്ന് സ്കൂൾ വിദ്യാഭ്യാസവും
തിരുവനന്തപുരം ആർട്ട്സ്
കോളേജിൽ നിന്ന് ഇംഗ്ലീഷിലും
സംസ്കൃതത്തിലും മലയാളത്തിലും
ബിരുദാനന്തര ബിരുദവും
പുരാവസ്തുഗവേഷണത്തിൽ പഠനവും
നടത്തി.
മലയാള
സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും
അദ്ദേഹം നൽകിയ സംഭാവനകളെ
പരിഗണിച്ച് 1984ൽ
ഭാരത സർക്കാർ അദ്ദേഹത്തെ
പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.
ആദ്യ
ഭാര്യ പന്നിയറത്തല പാറുക്കുട്ടിയമ്മയും
അവരുടെ മരണശേഷം സഹോദരി
ഭഗവതിയമ്മയെ വിവാഹം ചെയ്തു.
3 പെൺമക്കളും
ഒരു മകനുമാണ് ഇദ്ദേഹത്തിനുള്ളത്.
മലയാളം,
ഇഗ്ലീഷ്,
സംസ്കൃതം
എന്നീ ഭാഷകളിൽ അദ്ദേഹം ഗ്രന്ഥരചന
നടത്തി.
1971ൽ
സർക്കാർ സേവനത്തിൽ നിന്ന്
വിരമിക്കുമ്പോൾ കേരള സർവകലാശാലയുടെ
മലയാളം നിഘണ്ടുവിന്റെ
മുഖ്യപത്രാധിപരായിരുന്നു.
ടെക്സ്റ്റ്
ബുക്ക് കമ്മറ്റിയുടെ
സെക്രട്ടറിയായും ട്രാവൻകൂർ
സ്റ്റേറ്റ് മാന്വൽ അസിസ്റ്റന്റായും
വിദ്യാഭ്യാസ വകുപ്പിൽ
അസിസ്റ്റന്റ് സെക്രട്ടറിയായും
കേരള സർവകലാശാലയുടെ മാനുസ്ക്രിപ്റ്റ്
ലൈബ്രറി ഹോണററി ഡയറക്ടറായും
അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യൻ
ഹിസ്റ്റോറിക്കൽ റെക്കോഡ്സ്
കമ്മീഷൻ,
ഫാക്കൽറ്റി
ഓഫ് ഓറിയന്റെൽ സ്റ്റഡീസ്,
കേരള
സർവകലാശാല എന്നിവയിൽ അംഗമായും
പ്രവർത്തിച്ചു.
കേരള
ആർകൈവ്സ് ന്യൂസ് ലെറ്റർ
ബോർഡിന്റെ പത്രാധിപർ,
നവസാഹിതി
ബയോഗ്രാഫിക്കൽ എൻസൈക്ലോപീഡിയയുടെ
മുഖ്യ ഉപദേഷ്ടാവ് എന്നീ
നിലകളിലും ജോലിചെയ്തു.
കേരള
സർവകലാശാലയുടെ പി.എച്ച്.ഡി
ഇവാല്യൂഷൻ ബോർഡ് അംഗം,
സാഹിത്യ
പരിഷത്ത് അദ്ധ്യാപകൻ,
കേന്ദ്രസാഹിത്യ
അക്കാദമി നിർവാഹക സമിതി അംഗം,
കേരള
സാഹിത്യ അക്കാദമി അംഗം,
ഹിസ്റ്ററി
അസോസിയേഷൻ അംഗം,
കാൻഫെഡ്
അദ്ധ്യക്ഷൻ,
ജേർണൽ
ഓഫ് ഇന്ത്യൻ ഹിസ്റ്ററിയുടെ
പത്രാധിപർ,
ആദ്യ
ജ്ഞാനപീഠ അവാർഡ് കമ്മറ്റിയംഗം
തുടങ്ങിയ സ്ഥാനങ്ങളും
വഹിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ
83-ാം
വയസ്സിൽ 1995
മാർച്ച്
8ന്
തിരുവനന്തപുരത്ത് വച്ച്
ഇദ്ദേഹം ഓർമ്മയായി.
കൃതികൾ
-
ശ്മശാനദീപം (കവിതാസമാഹാരം - 1930)
-
അമ്പാ ദേവി (നോവൽ – 1930)
-
പ്രാജീനകേരളം (ജീവചരിത്രങ്ങൾ – 1931)
-
തിരുവിതാകൂർ – കൊച്ചി ചരിത്ര കഥകൾ (1932)
-
കല്ല്യാണ സൗധം (നോവൽ – 1936)
-
തിരുമുൽകാഴ്ച (1938)
-
ജീവിതകല (1939)
-
കൃഷിശാസ്ത്രം
-
യാത്രക്കാരുടെ കണ്ണിലെ മലകബാർ (1940)
-
സാഹിത്യഭൂഷണം (പ്രബന്ധ സമാഹാരം)
-
ശ്രീ ശങ്കരാചാര്യർ (ജീവചരിത്രം - 1945)
-
തിരുവതാംകൂറിലെ മഹാന്മാർ (ജീവചരിത്രങ്ങൾ – 1946)
-
സ്വാതി തിരുന്നാൾ മഹാരാജ (ജീവചരിത്രം -ഇംഗ്ലീഷ്)
-
സൗരഭൻ (കഥകൾ – 1947)
-
വീരരാഘവശാസനം (ജീവചരിത്രങ്ങൾ – 1954)
-
മാതൃപൂജ (പ്രപന്ധ സമാഹാരം - 1954)
-
ഭാഷാദീപിക (1955)
-
പുഷ്പാജ്ഞലി (പ്രബന്ധ സമാഹാരം - 1957)
-
കൈരളി പൂജ (പ്രപന്ധ സമാഹാരം - 1962)
-
ഹൃദയാരാമം (1966)
-
മലയാള ലിപി പരിഷ്കാരം - ചില നിർദ്ദേശങ്ങൾ (1967)
-
ഹൃദയാർപ്പണം ( കവിതാസമാഹാരം - 1971)
-
പഞ്ചാതന്ത്രകഥമണികൾ (കഥകൾ)
-
കൈരളി സമാക്ഷം (സാഹിത്യ നിരൂപണം -1979)
-
ഭാരതപൂജ (1983)
പുരസ്കാരം
-
സാഹിത്യ നിപുണൻ
-
പത്മശ്രീ (1984)
-
കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്
-
വള്ളത്തോൾ പുരസ്കാരം (1992)
-
എഴുത്തച്ചൻ പുരസ്കാരം (1993)
-
ഹിസ്റ്ററി അസോസിയേഷന്റെ ഫെലോ
-
മീററ്റ് സർവകലാശാലയും കേരള സർവകലാശാലയും ഡി.ലിറ്റ്
ശൂരനാട്
കുഞ്ഞൻപിള്ള പുരസ്കാരം
മലായള
ഭാഷയ്ക്കും സാഹിത്യത്തിനും
നൽകുന്ന സമഗ്ര സംഭാവനകളെ
മാനിച്ച് ശൂരനാട് കുഞ്ഞൻപിള്ളയുടെ
പേരിൽ തിരുവനന്തപുരം കരമന
സഹോദരസമാജം നായർ സർവീസ്
സൊസൈറ്റി കരയോഗം ഏർപ്പെടുത്തിയ
പുരസ്ക്കാരമാണിത്.
25555 രൂപയും
പ്രശസ്തിപത്രവും ചിറയൻകീഴ്
ശ്രീകണ്ഠൻ നായർ രൂപകല്പന
ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ്
പുരസ്കാരം.
പ്രഥമ
പുരസ്കാരത്തിന് അർഹയായത്
പ്രശസ്ത സാഹിത്യകാരി
എം.ലീലാവതിയാണ്.
ശൂരനാട്
കുഞ്ഞൻപിള്ള പുരസ്കാര ജേതാക്കൾ
-
2015 – എം.ലീലാവതി
-
2016 – പ്രൊഫ.വി.സി.ബാലകൃഷ്ണൻ
-
2017 – സുമംഗല
കടപ്പാട്
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ