ആറ്റൂര്‍ രവിവര്‍മ്മ

കടപ്പാട്: കെ.എം.പ്രമോദ്, മലയാളം വിക്കിപീഡിയ
തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായി 1930 ഡിസംബര്‍ 27ന് ഇദ്ദേഹം ജനിച്ചു. അധ്യാപകന്‍, കവി, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 2002 മുതല്‍ 2007 വരെ സാഹിത്യ അക്കാദമി ജനറല്‍ കൊണ്‍സിലില്‍ അംഗമായിരുന്നു. 2019 ജൂലായ് 26ന് ഇദ്ദേഹം അന്തരിച്ചു.

കൃതികള്‍ 
കവിതകള്‍
* ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍
*കവിത

വിവര്‍ത്തനങ്ങള്‍
* ജെ.ജെ. ചില കുറിപ്പുകള്‍
* ഒരു പുളിമരത്തിന്റ കഥ
* പുതുനാനൂറ്
* ഭക്തികാവ്യം
* രണ്ടായം യാമങ്ങളുടെ കഥ
* നാളെ മറ്റൊരു നാള്‍ മാത്രം

എഡിറ്റു ചെയ്ത പുസ്കങ്ങള്‍
  * പുതുമൊഴി വഴികള്‍ (യുവ കവികളുടെ കവിതകള്‍)

പുരസ്കാരങ്ങള്‍
* കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
* കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1996)
* ആശാൻ സ്മാരക കവിത പുരസ്കാരം  
* എഴുത്തച്ഛന്‍ പുരസ്കാരം (2012)
* പ്രേംജി പുരസ്കാരം (2012)
* ഉള്ളൂര്‍ അവാര്‍ഡ് (2015)
* ചെന്നൈ ആശാന്‍ സമിതി ഏര്‍പ്പെടുത്തിയ ആശാന്‍ പുരസ്കാരം
* പി.കുഞ്ഞിരാമന്‍ നായര്‍ പുരസ്കാരം
* കേരളസാഹിത്യ അക്കാദമിയുടെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും വിവര്‍ത്തനത്തിനുള്ള പുരസ്കാരങ്ങള്‍
* ഇ.കെ.ദിവാകരന്‍ പോറ്റി പുരസ്കാരം
* മഹാകവി  പന്തളം കേരള വർമ പുരസ്കാരം
* ഒളപ്പമണ്ണ പുരസ്കാരം


ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍


കടപ്പാട്
മലയാളം വിക്കിപീഡിയ






അഭിപ്രായങ്ങള്‍