1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി അക്കിത്തം അച്യൂതന്‍ നമ്പൂതിരി എന്ന അക്കിത്തം ജനിച്ചു. ശ്രീദേവി അന്തർജനമാണ് ജീവിത പങ്കാളി. പാർവതി, ഇന്ദിര, അക്കിത്തം വാസുദേവൻ, ശ്രീജ, ലീല എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണ്. ഇദ്ദേഹത്തിന്റെ സഹോദരനാണ് ചിത്രകാരനായ അക്കിത്തം നാരായണന്‍. ഇദ്ദേഹത്തിന്റെ മകനായ അക്കിത്തം വാസുദേവനുംചിത്രകാരനാണ്. ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. ഇടശ്ശേരി, ബാലാമണിയമ്മ, കുട്ടികൃഷ്ണമാരാർ, വി.ടി.ഭട്ടതിരിപ്പാട്, നാലപ്പാടൻ, എം.ആർ.ബി. എന്നിവരുമായുള്ള അടുത്തബന്ധം ഇദ്ദേഹത്തിന് വളരാൻ പ്രേരണയായി. പ്രസാധകനായും പത്രപ്രവര്‍ത്തകനായും സഹ പത്രാധിപരായും കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായും തൃശൂര്‍ ആകാശവാണി നിലത്തില്‍ എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രശസ്തമായ വരികളാണ് “വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം" എന്ന വരികള്‍. മലയാള കവിതയിൽ പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിൽ പാലമായിരുന്നു ഇദ്ദേഹം. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1965 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുാകാരനായി പ്രവർത്തിച്ചിട്ടുണ്ട്. 1975 മുതൽ തൃശൂർ ആകാശവാണി നിലയത്തിൽ എഡിറ്ററായും ജോലി ചെയ്തു. 1985ൽ ആകാശവാണിയിൽ നിന്നും വിരമിച്ചു. ഇദ്ദേഹത്തെ ആളുകള്‍ മനസ്സിലേറ്റിയത് 1950 മുതലാണ്. കണ്ണീർക്കണത്താൽ സൗരമണ്ഡലവും പുഞ്ചിരിയാൽ നിത്യനിർമലപൗർണമിയും തീർക്കുന്ന മാന്ത്രകത പരിചയപ്പെടുത്തിയ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'മാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം എഴുതിയ 55 പുസ്തകങ്ങളിൽ 45 എണ്ണവും കാവ്യസാമാഹാരങ്ങളാണ്.
2020 ഒക്ടോബർ 15-ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇദ്ദേഹം നമ്മോട് വിട പറഞ്ഞു.
കൃതികൾ
* ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
* വീരവാതം
* വെണ്ണക്കല്ലിന്റെ കഥ
* ബലിദര്‍ശനം
* മനസ്സാക്ഷിയുടെ പൂക്കള്‍
* നിമിഷ ക്ഷേത്രം
* പഞ്ചവര്‍ണ്ണക്കിളി
* അരങ്ങേറ്റം
* മധുവിധു
* ഒരു കുല മുന്തിരിങ്ങ(കുട്ടിക്കവിതകൾ)
* ഭാഗവതം(വിവർത്തനം, മൂന്ന് ഭാഗങ്ങൾ)
* ഇടിഞ്ഞു പൊളിഞ്ഞ ലോകം(1983)
* അമൃതഗാഥിക(1985)
* അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍(1986)
* കളിക്കൊട്ടിലില്‍(1990)
* അക്കിത്തം കവിതകള്‍:സമ്പൂര്‍ണ്ണ സമാഹാരം
* സമത്വത്തിന്റെ ആകാശം
* കരതലാമലകം
* ആലഞ്ഞാട്ടമ്മ
* മധുവിധുവിനു ശേഷം
* സ്പര്‍ശമണികള്‍
* അഞ്ചു നാടോടിപ്പാട്ടുകള്‍
* മാനസപൂജ
* ഉപനയനം
* സമാവര്‍ത്തനം
* അന്തിമകാഹളം
* പണ്ടത്തെ മേൽശാന്തി(കവിത)
പുരസ്കാരങ്ങൾ
* ആശാൻ സ്മാരക കവിത പുരസ്കാരം
കൃതികൾ
* ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
* വീരവാതം
* വെണ്ണക്കല്ലിന്റെ കഥ
* ബലിദര്‍ശനം
* മനസ്സാക്ഷിയുടെ പൂക്കള്‍
* നിമിഷ ക്ഷേത്രം
* പഞ്ചവര്‍ണ്ണക്കിളി
* അരങ്ങേറ്റം
* മധുവിധു
* ഒരു കുല മുന്തിരിങ്ങ(കുട്ടിക്കവിതകൾ)
* ഭാഗവതം(വിവർത്തനം, മൂന്ന് ഭാഗങ്ങൾ)
* ഇടിഞ്ഞു പൊളിഞ്ഞ ലോകം(1983)
* അമൃതഗാഥിക(1985)
* അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍(1986)
* കളിക്കൊട്ടിലില്‍(1990)
* അക്കിത്തം കവിതകള്‍:സമ്പൂര്‍ണ്ണ സമാഹാരം
* സമത്വത്തിന്റെ ആകാശം
* കരതലാമലകം
* ആലഞ്ഞാട്ടമ്മ
* മധുവിധുവിനു ശേഷം
* സ്പര്‍ശമണികള്‍
* അഞ്ചു നാടോടിപ്പാട്ടുകള്‍
* മാനസപൂജ
* ഉപനയനം
* സമാവര്‍ത്തനം
* അന്തിമകാഹളം
* പണ്ടത്തെ മേൽശാന്തി(കവിത)
പുരസ്കാരങ്ങൾ
* ആശാൻ സ്മാരക കവിത പുരസ്കാരം
* പത്മശ്രീ(2017)
* കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - കവിത (ബലിദർശനം എന്ന കവിതയ്ക്ക്-1971)
* കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973)
* ഓടക്കുഴല്‍ അവാര്‍ഡ്(1974)
* സഞ്ജയന്‍ പുരസ്കാരം(1952)
* പത്മപ്രഭ പുരസ്കാരം(2002)
* അമൃതകീര്‍ത്തി പുരസ്കാരം(2004)
* എഴുത്തച്ഛന്‍ പുരസ്കാരം(2008)
* മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)
* വയലാര്‍ അവാര്‍ഡ്(അന്ത്യമകാഹളം എന്ന കൃതിക്ക്-2012)
* മൂർത്തീദേവി പുരസ്കാരം
* കബീർ സമ്മാൻ
* ജ്ഞാനപീഠ പുരസ്കാരം(2019)
* വള്ളത്തോൾ പുരസ്കാരം (1997)
* കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973)
* ഓടക്കുഴല്‍ അവാര്‍ഡ്(1974)
* സഞ്ജയന്‍ പുരസ്കാരം(1952)
* പത്മപ്രഭ പുരസ്കാരം(2002)
* അമൃതകീര്‍ത്തി പുരസ്കാരം(2004)
* എഴുത്തച്ഛന്‍ പുരസ്കാരം(2008)
* മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)
* വയലാര്‍ അവാര്‍ഡ്(അന്ത്യമകാഹളം എന്ന കൃതിക്ക്-2012)
* മൂർത്തീദേവി പുരസ്കാരം
* കബീർ സമ്മാൻ
* ജ്ഞാനപീഠ പുരസ്കാരം(2019)
* വള്ളത്തോൾ പുരസ്കാരം (1997)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ