സി രാധാകൃഷ്ണൻ

 

സി രാധാകൃഷ്ണൻ
കടപ്പാട് : മുള്ളോക്കാരൻ, മലയാളം വിക്കിപീഡിയ

   2013ലെ മൂർത്തീദേവി പൂരസ്കാരം നേടിയ ചക്കുപുരയിൽ രാധാകൃഷ്ണൻ അല്ലെങ്കിൽ സി.രാധാകൃഷ്ണൻ പരപ്പൂർ മഠത്തിൽ മാധവൻ നായരുടേയും ചക്കുപുരയിൽ ജാനകിയമ്മയുടേയും മകനായി 1939 ഫെബ്രുവരി 15 ന് തിരൂരിൽ ജനിച്ചു. നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഇദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽനിന്നും പാലക്കാട് വിക്ടോറിയ കോളേജിൽനിന്നുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടാൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്നതായി കാണാൻ സാധിക്കും. എഴുത്തച്ഛന്റെ ജീവിതം ആസ്പദമാക്കി ഇദ്ദേഹം രചിച്ച തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവൽ വായനക്കാർക്ക് ഒരു വിത്യസ്ത അനുഭവമാണ് തുറന്നുവച്ചിരിക്കുന്നത്. നക്സലിസത്തെ ആസ്പദമാക്കി ഇദ്ദേഹം രചിച്ച മുൻപേ പറക്കുന്ന പക്ഷികൾ മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളിലൊന്നായിരുന്നു.

ചലച്ചിത്രങ്ങൾ

  1. പ്രിയ (1970 - രചന)
  2. തുലാവർഷം (1976 - രചന)
  3. പാൽക്കടൽ (1976 - രചന)
  4. അഗ്നി (1978 - സംവിധാനം, രചന)
  5. പുഷ്യരാഗം (1979 - സംവിധാനം, രചന)
  6. കനലാട്ടം (1979 - സംവിധാനം, രചന)
  7. പിൻനിലാവ് (1983 - രചന)
  8. അവിടത്തെപ്പോലെ ഇവിടെയും (1983 - രചന)
  9. ഒറ്റയടിപ്പാതകൾ (1993 - സംവിധാനം, രചന)
  10. ഭാഗ്യവാൻ (1994 - രചന)

പുരസ്കാരങ്ങൾ
  • മൂർത്തീദേവി പുരസ്കാരം - തീക്കടൽ കുടഞ്ഞ് തിരുമധുരം
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989) - സ്പന്ദമാപിനികളേ  നന്ദി
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1962) - നിഴൽപ്പാടുകൾ
  • വയലാർ പുരസ്കാരം (1990) - മുൻപേ പറക്കുന്ന പക്ഷികൾ
  • മഹാകവി ജി. പുരസ്കാരം (1993 ) - വേർപാടുകളുടെ വിരൽപ്പാടുകൾ
  • മൂലൂർ പുരസ്കാരം
  • സി പി മേനോൻ പുരസ്കാരം - ആലോചന
  • അച്യുതമേനോൻ പുരസ്കാരം - മുൻപേ പറക്കുന്ന പക്ഷികൾ
  • അബുദാബി മലയാളി സമാജം പുരസ്കാരം (1988) - മുൻപേ പറക്കുന്ന പക്ഷികൾ
  • പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം
  • ദേവീ പ്രസാദം പുരസ്കാരം
  • ലളിതാംബിക അന്തർജ്ജനം പുരസ്കാരം
  • അങ്കണം അവാർഡ് (2008)
  • കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2010)
  • വള്ളത്തോൾ പുരസ്കാരം (2011)
  • അമൃത കീർത്തി പുരസ്കാരം (2012)
  • എഴുത്തച്ഛൻ പുരസ്കാരം (2016)
  • മാതൃഭൂമി പുരസ്കാരം (2015)
  • കെ പി കേശവ മേനോൻ മെമ്മോറിയൽ പുരസ്കാരം (2016)
  • നാലപ്പാടൻ പുരസ്കാരം

കൃതികൾ
  • ആകാശത്തിൽ ഒരു വിടവ്
  • തീക്കടൽ കുടഞ്ഞ് തിരുമധുരം
  • ഉള്ളിൽ ഉള്ളത്
  • ഇനിയൊരു നിറകൺചിരി
  • കരൾ പിളരും കാലം
  • മുൻപേ പറക്കുന്ന പക്ഷികൾ
  • വേർപാടുകളുടെ വിരൽപ്പാടുകൾ
  • ഇവിടെ എല്ലാവർക്കും സുഖം തന്നെ
  • സ്പന്ദമാപിനികളേ നന്ദി
  • പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും
  • പുഴ മുതൽ പുഴ വരെ
  • എല്ലാം മായ്ക്കുന്ന കടൽ
  • ആലോചന
  • നാടകാന്തം
  • കന്നിവിള
  • കാനൽത്തുള്ളികൾ
  • മൃണാളം
  • വേരുകൾ പടരുന്ന വഴികൾ
  • നിഴൽപ്പാടുകൾ
  • തമസോ മാ
  • ഊടും പാവും
  • രണ്ടു ദിവസത്തെ വിചാരണ
  • കങ്കാളികൾ
  • നിലാവ്
  • തേവിടിശ്ശി
  • അസതോ മാ
  • അമൃതം
  • ആഴങ്ങളിൽ അമൃതം
  • കാസ്സിയോപ്പിയക്കാരൻ കാസ്റ്റലിനോ
  • ഒരു വിളിപ്പാടകലെ
  • കണ്ട്രോൾ പാനൽ
  • ദൃക്സാക്ഷി
  • അതിരുകൾ കടക്കുന്നവർ - സ്വപ്ന പരമ്പര
  • ഉൾപ്പിരിവുകൾ
  • കുറെക്കൂടി മടങ്ങിവരാത്തവർ
  • ഇടുക്കുതൊഴുത്ത്
  • കൈവഴികൾ
  • പിൻ നിലാവ് (സിനിമ)
  • ഇവൾ അവരിൽ ഒരുവൾ
  • ശ്രുതി
  • അമാവാസികൾ
  • ഗീതാദർശനം
  • The stuff and style of the Universe

കടപ്പാട്:

അഭിപ്രായങ്ങള്‍