വള്ളത്തോള്‍ നാരായണമേനോന്‍

കടപ്പാട് : മലയാളം വിക്കിപീഡിയ
1879 ഒക്ടോബര്‍ 16ന് തിരൂരില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു. കേരളത്തിലെ മഹാകവിയാണ്. തൃശൂരിലെ ചെറുതുരത്തിയില്‍ സ്ഥിതി ചെയ്യുന്ന കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം. കേരളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചു. ഇതുവഴി കഥകളി അന്താരാഷ്ട്ര പ്രസിദ്ധി നേടി. സ്വാതന്ത്ര്യലബ്ധിക്കായി തൂലിക പടവാളാക്കിമാറ്റി. വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജിയെ നേരിട്ടുകണ്ടിട്ടുണ്ട്. ഗാന്ധിജിയോടുള്ള ആരാധനയില്‍ ഗാന്ധിജിയെക്കുറിച്ചെഴുതിയുട്ടുള്ള കവിതായണ് "എന്റെ ഗുരുനാഥന്‍'’. ഇദ്ദേഹം നിയോ ക്ലാസിക് കവിയായി വിശേഷിപ്പിക്കപ്പെടുന്നു. 1913ല്‍ ഇദ്ദേഹം ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചു. ഗാന്ധിജിയുടെ മരണത്തില്‍ ദുഃഖിച്ചെഴുതിയ വിലാപകാവ്യമാണ് "ബാപ്പൂജി'’. 'കേരള വാല്മീകി', ‘കേരള ടാഗോര്‍' എന്നി പേരുകളില്‍ ഇദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹം ആധുനിക കവിത്രയത്തിലെ ഒരു കണ്ണിയാണ്. പത്രാധിപർ, കലാപരിപോഷകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇദ്ദേഹത്തിന്റെ 79-ാം വയസ്സില്‍ (1958 മാര്‍ച്ച് 13) ഇദ്ദേഹം നമ്മോട് വിടപറഞ്ഞു.
    ഇദ്ദേഹത്തിന്റെ പേരിൽ വള്ളത്തോൾ സാഹിത്യസമിതി ഏർപ്പെടുത്തിയ പുരസ്കാരമാണ് വള്ളത്തോൾ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്കാരം.

കൃതികൾ

*
അച്ഛനും മകളും (1936)
* അഭിവാദ്യം (1956)
* അല്ലാഹ് (1968)
* ഇന്ത്യയുടെ കരച്ചില്‍ (1943)
* ഋതുവിലാസം (1922)
* എന്റെ ഗുരുനാഥന്‍ (1944)
*
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം (1917)
* ഓണപ്പുടവ (1950)
* ഔഷധാഹരണം (1915)
* കാവ്യാമൃതം (1931)
* കൈരളീകടാക്ഷം (1932)
* കൈരളീകന്ദളം (1936)
* കൊച്ചുസീത (1930)
* കോമള ശിശുക്കള്‍ (1949)
* ഖണ്ഡകൃതികള്‍ (1965)
* ഗണപതി (1920)
* ചിത്രയോഗം അഥവാ താരാവലി ചന്ദ്രസേനം (1914)
* ദണ്ഡകാരണ്യം (1960)
* ദിവാസ്വപ്നം (1944)
* നാഗില (1962)
* പത്മദളം (1949)
* പരലോകം
* ബധിരവിലാപം (1917)
* ബന്ധനസ്ഥയായ അനിരുദ്ധന്‍ (1918)
* ബാപ്പുജി (1951)
* ഭഗവല്‍സ്തോത്രമാല (1962)
* മഗ്ദുലമനറിയം അഥവാ പശ്ചാത്താപം (1921)
* രണ്ടക്ഷരം (1919)
* രാക്ഷസകൃത്യം (1917)
* വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങള്‍ (1988)
* വള്ളത്തോളിന്റെ പദ്യകൃതികള്‍ ഒന്നാം ഭാഗം (1975)
* വള്ളത്തോളിന്റെ പദ്യകൃതികള്‍ രണ്ടാം ഭാഗം (1975)
* വള്ളത്തോളിന്റെ കവിതകള്‍ (2003)
* വള്ളത്തോള്‍ സുധ (1962)
* വിലാസലതിക(1917)
* വിഷുക്കണി (1914)
* വീരശൃംഖല
* ശരണമയ്യപ്പാ (1942)
* ശിഷ്യനും മകനും (1919)
* സാഹിത്യമഞ്ചരി-ഒന്നാംഭാഗം (1918)
* സാഹിത്യമഞ്ജരി-രണ്ടാം ഭാഗം (1920)
* സാഹിത്യമഞ്ജരി-മൂന്നാം ഭാഗം (1922)
* സാഹിത്യമഞ്ജരി- നാലാം ഭാഗം (1924)
* സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം (1926)
* സാഹിത്യമഞ്ചരി-ആറാം ഭാഗം (1934)
* സാഹിത്യമഞ്ജരി-എഴാം ഭാഗം (1935)
* സാഹിത്യമഞ്ജരി-എട്ടാം ഭാഗം (1951)
* സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം (1959)
* സാഹിത്യമഞ്ജരി-പത്താം ഭാഗം (1964)
* സാഹിത്യമഞ്ജരി- പതിനൊന്നാം ഭാഗം (1970)
* സ്ത്രീ (1944)
* റഷ്യയില്‍ (1951)
* ഗന്ഥവിചാരം (1928)
* പ്രസംഗവേദിയില്‍ (1964)
* വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും (1986)
വാല്‍കീമി രാമായണം (പരിഭാഷ)

പുരസ്കാരങ്ങൾ

* പത്മഭൂഷന്‍
* കവിതിലകം
* കവിസാര്‍വഭൗമന്‍
 
വള്ളത്തോൾ പുരസ്കാരം നേടിയവർ
1991 - പാലാ നാരായണൻ നായർ
1994 – പൊൻകുന്നം വർക്കി
1995 – എം.പി.അപ്പൻ
1999 – എസ്.ഗുപ്തൻ നായർ
2001 – ടി.പത്മനാഭൻ
2004 – കെ.അയ്യപ്പപ്പണിക്കർ
2007 – സുകുമാർ അഴീക്കോട്
2008 – പുതുശ്ശേരി രാമചന്ദ്രൻ
2009 – കാവാലം നാരായണപണിക്കർ
2013 – പെരുമ്പടവം ശ്രീധരൻ
2014 – പി.നാരായണക്കുറുപ്പ്
2015 – ആനന്ദ്
2016 – ശ്രീകുമാരൻ തമ്പി
2017 – പ്രഭാവർമ്മ
2018 – എം.മുകുന്ദൻ
2019 - പോൾ സക്കറിയ

അഭിപ്രായങ്ങള്‍

  1. S
    കൊള്ളാം പക്ഷെ കൊള്ളത്തില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ അഭിപ്രായം പറയൂ. ഇതിലൂടെ താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. താങ്കളുടെ മനസ്സിലുള്ള അഭിപ്രായം ഇവിടെക്കുറിക്കുമെന്ന് വിശ്വസിക്കുന്നു. എന്ന് Blogger

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2021, മേയ് 31 7:18 PM

    സാഹിത്യ രൂപം ഏതാണ്

    മറുപടിഇല്ലാതാക്കൂ
  3. മലയാളത്തിലെ ടെന്നിസൺ എന്ന മഹാ കവി വള്ളത്തോളിനെ വിശേഷിപ്പിച്ചതാര്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ടെന്നിസൺ എന്ന് എന്ന് തിരുത്തി വായിക്കണം ആരെങ്കിലും ആൻസർ പറയൂ.

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ