ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍


 

കടപ്പാട് : വിക്കിപീഡിയ
  കേരളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഉള്ളൂര്‍ 1877 ജൂണ്‍ 6ന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്ത് ജനിച്ചു. ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര് ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ എന്നാണ്. കവി, സാഹിത്യചരിത്രകാരന്‍, ഗവേഷകന്‍, നിരൂപകന്‍, പത്രാധിപര്‍, തിരുവിതാംകൂര്‍ ഗവണ്‍മെന്റിലെ ദിവാന്‍വേഷ്കാര്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തന്‍. തിരുവനന്തപുരത്തെ ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യരും അമ്മ ചങ്ങനശ്ശേരി സ്വദേശിനിയായ ഭഗവതിയമ്മയുമാണ്. അച്ഛന്‍ ചങ്ങനാശ്ശേരിയിലെ സ്കൂള്‍ അധ്യാപകനാണ്. അദ്ദേഹം ചെറുപ്പകാലം പെരുന്നയിലാണ് ചിലവഴിച്ചത്. അച്ഛന്‍ ആകാലമരണത്തെത്തുടര്‍ന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഇത് ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും അമ്മയുടെ പ്രോത്സാഹനവും സമര്‍പ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. കുട്ടിക്കാലം മുതലേ ഇദ്ദേഹം സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്നു. 1879ല്‍ തത്ത്വശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം നേടി. ഇദ്ദേഹം നിയമത്തില്‍ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി. ആധുനിക കവിത്രയത്തിലെ ഒരു കണ്ണിയാണ് ഇദ്ദേഹം. “ഉജ്ജ്വല ശബ്ദാഢ്യന്‍" എന്ന പേരില്‍ ഇദ്ദേഹം അറിയപ്പെടുന്നു. 1937ല്‍ തിരുവിതാകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. “കാക്കേ കാക്കേ കൂടെവിടെ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?എന്ന ഈ പ്രശസ്ത വരികള്‍ രചിച്ചത് ഇദ്ദേഹമാണ്. പട്ടാളത്തിന്റെ പ്രാചീന ചരിത്രത്തെപ്പറ്റി ഗവേഷണം നടത്തി. കേരളവര്‍മ്മ വലിയകോയിത്തമ്പുരാനാണ് ഉള്ളൂരിനെ പ്രോത്സാഹിപ്പിച്ചതും പ്രചോദിപ്പിച്ചതും. കേരളവര്‍മയുടെ 'മയൂരസന്ദേശം' ഇംഗ്ലീഷിലേക്ക് തര്‍ജമചെയ്തതാണ് ഇദ്ദേഹത്തിന്റെ ഏക വിവര്‍ത്തന സംഭാവന. "വഞ്ചീശഗീതി, "സുജാതോദ്വാഹം ചമ്പു" എന്നിവ ഉള്ളൂരിനെ പ്രശസ്തനാക്കി. ദ്വിതീയാക്ഷരപ്രാസത്തിന്റെ ശക്തിസൌന്ദര്യങ്ങള്‍ വെളിവാക്കാന്‍വേണ്ടിയെഴുതിയ മഹാകാവ്യമാണ് ഉമാകേരളം. ഇദ്ദേഹത്തിന്റെ 'ഉമാകേരളം' മലയാളത്തിലെ ഏറ്റവും മികച്ച മഹാകാവ്യമായി പരിഗണിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ 'കേരള സാഹിത്യ ചരിത്രം' മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യചരിത്രമായി പരിഗണിക്കുന്നു. 1949 ജൂണ്‍ 15ന് 72ാം വയസ്സില്‍ ഇദ്ദേഹം നമ്മോട് വിടപറഞ്ഞു.

ബഹുമതികള്‍
* മഹാകവി ബിരുദം (1937) - ചിത്തിരതിരുനാള്‍
* കവിതിലകന്‍ - കൊച്ചിരാജാവ്
* കാശി വിദ്യാപീഠം ബഹുമതി
* വീരശൃംഖല - ശ്രീമൂലം
* വീരശൃംഗല – കൊച്ചിരാജാവ്
* സ്വര്‍ണ്ണഘടികാരം - റീജന്റ് റാണി
* കേരള തിലകം - യോഗക്ഷേമസഭ
* റാബുസാഹിബ് - ബ്രിട്ടീഷ് ഗവണ്‍മെന്റ്
* സാഹിത്യ ഭൂഷന്‍ - കാശിവിദ്യാലയം
* സ്വര്‍ണ്ണമോതിരം - കേരള വര്‍മ്മ

കൃതികള്‍
* ഉമാകേരളം (മഹാകാവ്യ)
* കേരള സാഹിത്യ ചരിത്രം (5 ഭാഗങ്ങള്‍)
* കര്‍ണഭൂഷണം
* പിങ്ഗള
* ഭക്തിദീപിക
* ഒരു മഴത്തുള്ളി (കവിത)
* തുമ്പപ്പൂവ്
* കിരണാവലി
* മണി മഞ്ജുഷ
* വിശ്വം ദീപമയം
* ചിത്രശാല
* താരാഹാരം
* തരംഗിണി
* താരഹ
* കല്പശാഖി
* അമൃതധാര
* അംബ

കടപ്പാട്
ഉള്ളൂരിന്റെ തിരഞ്ഞെടുത്ത കവിതകള്‍
കേരള പാഠാവലി ഒന്‍പതാം തരം (പേജ് - 63)
 

ഉള്ളൂരിന്റെ കൈപ്പട

ഉള്ളൂരിന്റെ തിരഞ്ഞെടുത്ത കവിതകള്‍
ഉള്ളൂരിന്റെ തിരഞ്ഞെടുത്ത കവിതകള്‍

അഭിപ്രായങ്ങള്‍