ഡോ.എം.ലീലാവതി

 

എം.ലീലാവതി
കടപ്പാട് : ഇ.പി.സജീവൻ (മലയാളം വിക്കിപീഡിയ)

  മലയാളസാഹിത്യത്തിലെ സാജീവിസാനിധ്യമായ ഡോ.എം.ലീലാവതി, സാഹിത്യ നിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപക എന്നീ നിലകളിൽ പ്രശസ്തയാണ്. ക്ഷേത്ര നഗരമായ തൃശ്ശൂരിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിൽ 1927 സെപ്റ്റംബർ 16ന് കുഴങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളായി ജനിച്ചു. കുന്നംകുളം ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവ്വകലാശാല, കേരള സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. സേന്റ് മേരീസ് കോളേജ് തൃശ്ശൂർ, സ്റ്റെല്ലാ മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിൽ കോളേജ്, മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മുതലായ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983ൽ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ്ങ് പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാള സാഹിത്യനിരൂപണമേഖലയിലെ എടുത്തുപറയാവുന്ന സ്ത്രീസാന്നിധ്യം ടീച്ചർക്ക് അവകാശപ്പെട്ടതാണ്.  കുട്ടികൃഷ്ണ മാരാരെ വിമർശിച്ചുകൊണ്ടാണ് ലീലാവതി ടീച്ചർ സാഹിത്യത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സാഹിത്യ ഗവേഷണങ്ങളിലും മനഃശാസ്ത്ര പഠനങ്ങളിലും സാമൂഹികശാസ്ത്ര വിശകലനങ്ങളിലും സ്ത്രീപക്ഷ ചിന്തകൾ ഇണക്കിച്ചേർത്തുകൊണ്ട് സംവദിക്കുന്ന രീതിയായിരുന്നു ടീച്ചർക്ക്. പുരുഷോത്തമൻ ആണ് ജീവിത പങ്കാളി. അജയൻ, വിജയൻ എന്നിവർ മക്കളാണ്.


പ്രധാനകൃതികൾ

* നിമിഷമെന്ന കവിത

* ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം

* അപ്പുവിന്റെ അന്വേഷണം

* വർണ്ണരാജി

* അമൃതമശ്നുതേ

* കവിതാരതി

* നവതരംഗം

* വിശ്വോത്തരമായ വിപ്ലവേദിഹാസം

* മഹാകവി വള്ളത്തോൾ

* ശൃംഗാരചിത്രണം - സി.വി.യുടെ നോവലുകളിൽ

* ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങൾ

* ഫ്ളോറൻസ് നൈറ്റിംഗേൽ

* അണയാത്ത ദീപം

* മൗലാന അബുൾ കലാം സാദ്

* മഹാകവി ജി.ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി)

* ഇടശ്ശേരി ഗോവിന്ദൻ നായർ (ഇംഗ്ലീഷ് കൃതി)

* കവിതയും ശാസ്ത്രവും

* കണ്ണീരും മഴവില്ലും

* നവരംഗം

* വിശ്വോത്തരമായ വിപ്ലവേതിഹാസം

* കവിതാധ്വനി

* സത്യം ശിവം സുന്ദരം

* ഉണ്ണിക്കുട്ടന്റെ ലോകം

* നമ്മുടെ പൈതൃകം

* ബാലാമണിയമ്മയുടെ കവിതാലോകങ്ങൾ

* ഭാരതസ്ത്രീ

* അക്കിത്തത്തിന്റെ കവിത

* ശൃംഗാരാവിഷ്കരണം സി.വി.കൃതികളിൽ


പുരസ്കാരങ്ങൾ

* സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (1976) - വിശ്വോത്തരമായ വിപ്ലവേതിഹാസം

* ഓടക്കുഴൽ അവാർഡ് (1978) - വർണ്ണരാജി

* കേരള സാഹിത്യ അക്കാദമി അവാർഡ് (1980) - വർണ്ണരാജി

* കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1987) - കവിതാധ്വനി

* സി.ജെ.തോമസ് സ്മാരക അവാർഡ് (1989) - സത്യം ശിവം സുന്ദരം

* നാലപ്പാടൻ അവാർഡ് (1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം

* എൻ.വി.കൃഷ്ണവാര്യർ അവാർഡ് (1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം

* ലളിതാംബിക അന്തർജ്ജനം അവാർഡ് (1999)

* പത്മപ്രഭാ പുരസ്കാരം (2001) - സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക്

* വള്ളത്തോൾ പുരസ്കാരം (2002)

* വിലാസിനി അവാർഡ് (2002) - അപ്പുവിന്റെ അന്വേഷണം

* തായാട്ട് അവാർഡ് (2005) - അപ്പുവിന്റെ അന്വേഷണം

* ബഷീർ പുരസ്കാരം (2005)

* ബാലാമണിയമ്മ അവാർഡ് (2005)

* ഗുപ്തൻ നായർ സ്മാരക അവാർഡ് (2007)

* വയലാർ രാമവർമ്മ അവാർഡ് (2007) - അപ്പുവിന്റെ അന്വേഷണം

* പത്മശ്രീ പുരസ്കാര (2008) - മലയാള സാഹിത്യത്തിലും വിദ്യാഭ്യാസ മേഖലയിലും നൽകിയ സംഭാവനകൾക്ക്

* വി.കെ.നാരായണ ഭട്ടതിരിപ്പാട് മെമ്മോറിയൽ അവാർഡ് (2010)

* എഴുത്തച്ഛൻ പുരസ്കാരം (2010) - മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക്

* സമസ്ത കേരളാ സാഹിത്യ പരിഷത്ത് അവാർഡ് (2010)

* മാതൃഭൂമി സാഹിത്യ പുരസ്കാരം (2012)

* ശൂരനാട് കുഞ്ഞൻപിള്ള പുരസ്കാരം (2015)

* വിവർത്തനത്തിനുള്ള 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം


കടപ്പാട്

* മലയാള വിക്കിപീഡിയ

* മാതൃഭൂമി

അഭിപ്രായങ്ങള്‍