പി.ഭാസ്കരൻ

    മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരൻ 1924 ഏപ്രിൽ 21ന്, സ്വാതന്ത്ര്യ സമര സേനാനിയും കവിയും അഭിഭാഷകനുമായ നന്തിലത്ത് പത്മനാഭൻ മേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും ആറാമത്തെ മകനായി തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. ഗനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കവിതകൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം, ആദ്യകവിതകൾ അധികവും അന്നത്തെ മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ശൃംഗപുരം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലും മഹാരാജാസിലുമായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഇദ്ദേഹത്തിന്റെ 20ാം വയസ്സിൽ ആദ്യ കവിതാസമാഹാരം പുറത്തിറങ്ങി. മലയാള ചലച്ചിത്രഗാനശാഖയിൽ സംസ്കൃതാതിപ്രസരവും, മറ്റു ഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിതഗാന ശൈലി ഉണ്ടാക്കിയത് പി.ഭാസ്കരനാണ്. "മലയാള ഭാഷയുടെ പിതാവ് തുച്ഛത്തെഴുത്തച്ഛനാണെങ്കിൽ, മലയാള ഗാനങ്ങളുടെ പിതാവ് പി.ഭാസ്കരൻ ആണ്" എന്നാണ് യൂസഫലി കേച്ചേരി പറഞ്ഞത്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനോടനുബന്ധിച്ച് ഇദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വയലാർ വെടിവെപ്പിനെക്കുറിച്ച് ഇദ്ദേഹം എഴുതിയ "വയലാർ ഗർജ്ജിക്കുന്നു" എന്ന കവിതാ സമാഹാരം, അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. 1949ൽ പുറത്തിറങ്ങിയ അപൂർവ്വസഹോദരർകൾ എന്ന തമിഴ് സിനിമയിലെ ഭഹുഭാഷ ഗാനത്തിൽ ഏതാനും മലയാള വരികൾ എഴുതിയിട്ടാണ് ഗാനലോകത്തിലേക്ക് പി.ഭാസ്കരൻ എത്തുന്നത്. മലയാളത്തിൽ ചന്ദ്രിക എന്ന സിനിമയ്ക്കായിരുന്നു ആദ്യ ഗാനം എഴുതിയത്. നീലക്കുയിൽ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളോടെ ഇദ്ദേഹം മലയാള ചലച്ചിത്രഗാനരംഗത്ത് അനിവാര്യ ഘടകമായി തീർന്നു. രാഷ്ടപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും പി.ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്തതാണ്. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ തുടങ്ങിയ 47ഓളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഏഴ് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. 2003ൽ പുറത്തിറങ്ങിയ സൗദാമിനി എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് അവസാനമായി ഗാനം രചിച്ചത്. എം.എസ്.ബാബുരാജ്, കെ.രാഘവൻ എന്നിവരാണ് ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗാനങ്ങൾക്കും ഈണം പകർന്നത്. കെ.ജെ.യേശുദാസും എസ്.ജാനകിയുമാണ് ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗാനങ്ങൾക്കും ശബ്ദം നൽകിയത്. ഏഷ്യാനെറ്റിന്റെ അവതരണഗാനമെന്ന നിലയിൽ പ്രശസ്തമായ "ശ്യാമസുന്ദര കേരകേദാരഭൂമി" എന്ന ഗാനം ഇദ്ദേഹത്തിന്റേതാണ്. ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺതരികൾ, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ. എഷ്യാനെറ്റിന്റെ സ്ഥാപക ചെയർമ്മാനായും, കെ.എസ്.എഫ്.ഡി.സിയുടെ ചെയർമാനായും ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരയാണ് ഭാര്യ. രാജീവൻ, വിജയൻ, അജിതൻ, രാധിക എന്നിവർ മക്കളാണ്. ഇദ്ദേഹത്തിന്റെ അവസാനകാലത്ത് അൾഷിമേഴ്സ് രോഗം ബാധിച്ചിരുന്നു. 2007 ഫെബ്രുവരി 25ന് ഇദ്ദേഹം ഗാനലോകത്തുനിന്ന് വിടപറഞ്ഞു.

കൃതികൾ

* ഓർക്കുക വല്ലപ്പോഴും

* ഒറ്റക്കമ്പിയുള്ള തമ്പുരു

* വലയാർ ഗർജ്ജിക്കുന്നു

* ഒസ്യത്ത്

* പാടും മൺതരികൾ

* ഓടക്കുഴലും ലാത്തിയും


പുരസ്കാരം

* President's silver medal for Best Feature Film in Malayalam (നീലക്കുയിൽ) - 1954

* Certificate of Merit for Best Feature Film in Malayalam (നായർ പിടിച്ച പുലിവാൽ) - 1958

* കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - മികച്ച ഗാനരചയിതാവ് (സ്ത്രീ) - 1970

* കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - മികച്ച ഡോക്യുമെന്ററി (വള്ളത്തോൾ) - 1978

* കേരള സാഹിത്യ അക്കാദമി പുരസ്കാരം (ഒറ്റക്കമ്പിയുള്ള തംമ്പുരു) - 1981

* ഓടക്കുഴൽ പുരസ്കാരം - 1981

* കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - മികച്ച ഗാനരചയിതാവ് - 1985

* കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - മികച്ച ഗാനരചയിതാവ് (വെങ്കലം) - 1992

ആശാൻ സ്മാരക കവിത പുരസ്കാരം - 1992

* കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം -  Lifetime Achievement - 1994

* ജെ.സി.ദാനിയേൽ പുരസ്കാരം - 1994

* Asianet Filim Award - Best Lifetime Achievement Award - 1999

* വള്ളത്തോൾ പുരസ്കാരം - 2000



പ്രസിദ്ധമായ സിനിമാഗാനങ്ങൾ

* കായലരികത്തു (നീലക്കുയിൽ)

* കുയിലിനെ തേടി (നീലക്കുയിൽ)

* എല്ലാരും ചൊല്ലണു (നീലക്കുയിൽ)

* എങ്ങനെ നീ മറക്കും (നീലക്കുയിൽ)

* താമസമെന്തേ വരുവാൻ (ഭാർഗവീ നിലയം)

* വണ്ണാൻ വന്നല്ലോ (വിരുതൻ ശങ്കു)

* വസന്ത സധനത്തിൻ (വിരുന്നുകാരി)

* കാനന പൊയ്കയിൽ 

* മഞ്ഞണി പൂന്നിലാവ് (നഗരമേ നന്ദി)

* ഊഞ്ഞാല ഊഞ്ഞാല


അഭിനയിച്ച സിനിമകൾ

* തിരമാല (പണിക്കർ)

* നീലക്കുയിൽ (ശങ്കരൻനായർ)

* മനോരഥം

* പിച്ചിപ്പൂ

* വിളക്കും വെളിച്ചവും

* ഏഴാം കടലിനക്കരെ


സിനിമകൾ

* അപൂർവ്വ സഹോദരർകൾ

* ചന്ദ്രിക

* നീലക്കുയിൽ (രാമു കാര്യാട്ടിനൊപ്പം) - 1954

* രാരിച്ചൻ എന്ന പൗരൻ - 1956

* നായരു പിടിച്ച പുലിവാൽ - 1958

* ഭാഗ്യ ജാതകം - 1962

* ലൈലാ മജ്നു - 1962

* അമ്മയെ കാണാൻ - 1963

* ആദ്യകിരണങ്ങൾ - 1964

* ശ്യാമള ചേച്ചി -1965

* തറവാട്ടമ്മ - 1966

* അന്വേഷിച്ചു കണ്ടെത്തിയില്ല - 1967

* ഇരുട്ടിന്റെ ആത്മാവ് - 1967

* പരീക്ഷ - 1967

* ലക്ഷപ്രഭു - 1968

* അപരാധിനി - 1968

* മനസ്വിനി - 1968

* കാട്ടുകുരങ്ങ് - 1969

* കള്ളിച്ചെല്ലമ്മ - 1969

* മൂലധനം - 1969

* അമ്പലപ്രാവ് - 1970

* കാക്കത്തമ്പുരാട്ടി -1970

* സ്ത്രീ - 1970

* തുറക്കാത്ത വാതിൽ - 1970

* ഭാർഗവീ നിലയം (ഗാനരചയിതാവ്)

* കുരുക്ഷേത്രം - 1970

* മുന്നു പൂക്കൾ - 1971

* മുത്തശ്ശി - 1971

* നവവധു -1971

* ഉമ്മാച്ചു - 1971

* വിലയ്ക്കു വാങ്ങിയ വീണ (നിർമ്മാതാവും സംവിധായകനും) - 1971

* വിത്തുകൾ - 1971

* വിരുതൻ ശങ്കു (ഗാനരചയിതാവ്)

* ആറടി മണ്ണിന്റെ ജന്മി (നിർമ്മാതാവും സംവിധായകനും) - 1972

* സ്നേഹദീപമേ മിഴിതുറക്കൂ - 1972

* രാക്കുയിൽ (നിർമ്മാതാവ്) - 1973

* ഉദയം (നിർമ്മാതാവ്, സംവിധായകൻ) - 1973

* വീണ്ടും പ്രഭാതം - 1973

* അരക്കള്ളൻ മുക്കാൽക്കള്ളൻ - 1974

* ഒരു പിടി അരി - 1974

* തച്ചോളി മരുമകൻ ചന്തു (നിർമ്മാതാവ്, സംവിധായകൻ) - 1974

* ചുമടുതാങ്ങി - 1975

* മറ്റൊരു സീത - 1975

* അപ്പൂപ്പൻ - 1976

* വഴിവിളക്ക് - 1976

* വിരുന്നുകാരി (ഗാനരചയിതാവ്)

* ശ്രീമദ് ഭഗവദ്ഗീത (നിർമ്മാതാവ്, സംവിധായകൻ) - 1977

* ജഗദ്ഗുരു ആദിശങ്കരൻ (നിർമ്മാതാവ്, സംവിധായകൻ) - 1977

* വള്ളത്തോൾ (ഡോക്യുമെന്ററി)

* വിളക്കും വെളിച്ചവും - 1978

* എനിക്ക് വിശക്കുന്നു - 1983

* വെങ്കലം (ഗാനരചയിതാവ്) 

* സൗദാമിനി (ഗാനരചയിതാവ്) - 2003


കടപ്പാട്

* മലയാളം വിക്കിപീഡിയ

* ഇംഗ്ലീഷ് വിക്കിപീഡിയ

* m3db

അഭിപ്രായങ്ങള്‍