കടപ്പാട് : വിക്കിപീഡിയ |
1873
ഏപ്രില്‍
12ന്
നാരായണന്റെയും കാളിയമ്മയുടെയും
രണ്ടാമത്തെ മകനായി ചിറയികീഴ്
താലൂക്കില്‍ അഞ്ചുതെങ്ങ്
ഗ്രാമപഞ്ചായത്തില്‍ കായിക്കര
ഗ്രാമത്തില്‍ തൊമ്മന്‍വിളാകം
വീട്ടിലാണ് കുമാരനാശാന്‍
ജനിച്ചത്.
ആധുനിക
കവിത്രയത്തിലെ ഒരു വ്യക്തി
കൂടിയാണ് കുമാരനാശാന്.
ആശയ
ഗംഭീരന്‍,
സ്നേഹ
ഗായകന്‍ എന്നീവ ഇദ്ദേഹത്തിന്റെ
വിശേഷണങ്ങളാണ്.
പതിനെട്ടാം
വയസ്സില്‍ അസുഖം വന്ന്
കിടപ്പിലായപ്പോള്‍ അച്ഛന്റെ
ക്ഷണം സ്വീകരിച്ച് ശ്രീനാരായണഗുരു
കാണാന്‍ വന്നിരുന്നു.
വിജ്ഞാനസന്ദായിനി
എന്ന പാഠശാലയില്‍ പഠിച്ചിരുന്ന
കാലത്ത് ഇദ്ദേഹം എഴുതിയ
കവിതകളാണ് "വള്ളിവിവാഹം",
“അമ്മപ്പാട്ട്",
“ഉഷാകല്യാണം"
എന്നിവ.
“സുബ്രഹ്മണ്യ
ശതകം സ്തോത്രം"
എന്ന
കൃതി ഇദ്ദേഹത്തിന്റെ അച്ചടിച്ച
ആദ്യത്തെ കൃതിയെന്ന്
പറയപ്പെടുന്നു.
അക്കാലത്ത്
ഇദ്ദേഹം ഒരു സംസ്കൃതപഠശാല
ആരംഭിച്ചിരുന്നു.
ഇതോടെ
നാട്ടുകാര്‍ ഇദ്ദേഹത്തെ
"കുമാരനാശാന്‍"
എന്നു
വിളിച്ചു തുടങ്ങി.
ഇദ്ദേഹത്തെ
ഉപരിപഠനത്തിനായി ശ്രീനാരായണഗുരു
ബാംഗ്ലൂരുവിലേക്ക് പറഞ്ഞയച്ചു.
നാല്പത്തിനാലാം
വയസ്സില്‍ ഭാനുമതിയമ്മയെ
ഇദ്ദേഹം വിവാഹം കഴിച്ചു.
1924 ജനുവരി
16-ന്
പല്ലനയാറ്റില്‍ റെഡീമര്‍
എന്നുപേരുള്ള ഒരു ബോട്ട്
മറിഞ്ഞുണ്ടായ അപകടത്തിലാണ്
ഇദ്ദേഹം മരണമടഞ്ഞു.
തിരുവനന്തപുരം
ജില്ലയില്‍,
തോന്നയ്ക്കല്‍
ആശാന്‍ താമസിച്ചിരുന്ന വീട്
ഇന്ന് ഇദ്ദേഹത്തിന്റെ
ഓര്‍മ്മയ്ക്കായി സ്ഥാപിച്ച
മഹാകവി കുമാരനാശാന്‍
സ്മാരകത്തിന്റെ ഭാഗമാണ്.
കൃതികള്‍
*
വീണപൂവ്
*
നളിനി
*
ചണ്ഡാലഭിക്ഷുകി
*
ലീല
*
ആശാന്റെ
പദ്യകൃതികള്‍
*
ഒരു
സിംഹപ്രസവം
*
ബാലരാമായണം
*
ശ്രീബുദ്ധചരിതം
*
കുയില്‍
*
പ്രരോദനം
*
ചിന്താവിഷ്ടയായ
സീത
*
പുഷ്പവാടി
*
ദുരവസ്ഥ
*
കരുണ
*
മണിമാല
*
വനമാല
*
സ്തോത്രകൃതികള്‍
*
സൌന്ദര്യലഹരി
*
നിജനന്ദവിലാസം
*
നിജാനന്ദാനുഭൂതി
*
ഭക്തവിലാപം
*
സുബ്രഹ്മണ്യശതകം
*
ശിവസ്തോത്രമാല
*
ശാംകരശതകം
*
ശിവസുന്ദരി
*
ആനന്ദലഹരി
*
ദേവ്യപരാധക്ഷമാപണസ്തോത്രം
*
അനുഗ്രഹപരമദശകം
*
കാമിനീഗര്‍ഹണം
*
വിഭുതി
ആശാന്റെ പദ്യകൃതികള്‍ |
കടപ്പാട്
മലയാളം വിക്കിപീഡിയ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ