സുഗതകുമാരി

സുഗതകുമാരി
കടപ്പാട്: സയ്യീദ് ഷയീസ് മിസ്ര (മലയാളം വിക്കിപീഡിയ)

    കേരളത്തിലെ പ്രശസ്ത കവിയത്രിയും സാമൂഹിക-പരിസ്ഥിതി പ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷന്റെ മുൻ ചെയർപേഴ്സനുമായിരുന്ന സുഗതകുമാരി 1934 ജനുവരി 22ന് സ്വതന്ത്രസമര സേനാനിയും കവിയുമായിരുന്ന ബേധേശ്വരന്റെയും സംസ്കൃത പണ്ഡിതയായ വി.കെ.കാർത്തിയാനിയമ്മയുടെയും മകളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽ ജനിച്ചു. തത്വശാസ്ത്രത്തിൽ ഇവർ എം.എ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ അഗളിയിൽ സ്ഥിതിചെയ്യുന്ന കൃഷ്ണവനം ഇവരുടെ ശ്രമഫലമായി രൂപംകൊണ്ട വനമാണ്. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്റർ പദവിയിലുരുന്നിട്ടുണ്ട് ഇവർ. ഡോ.കെ.വേലായുധൻ നായരാണ് ഇവരുടെ ജീവിത പങ്കാളി. മകൾ - ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസ വിദഗ്ദയുമായ ഹൃദയകുമാരി ഇവരുടെ സഹോദരിയാണ്. സേവ് സൈലന്റ് വാലി പ്രതിഷേധത്തിൽ വലിയൊരു പങ്ക് ഇവർ വഹിച്ചിട്ടുണ്ട്. കോവിഡ്-19 ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2020 ഡിസംബർ 23ന് ഓർമ്മയായി.

പുരസ്കാരങ്ങൾ

* കേരള സാഹിത്യ അക്കാദമി അവാർഡ് - കവിത (1968)

* കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1978

* ഓടക്കുഴൽ പുരസ്കാരം - 1982

* വയലാർ അവാർഡ് - 1984

ആശാൻ സ്മാരക(മദ്രാസ്) സമിതി അവാർഡ് -1990

* ലളിതാംബിക അന്തർജ്ജനം അവാർഡ് - 2001

* വള്ളത്തോൾ അവാർഡ് - 2003

* കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് - 2004

* ബാലമണിയമ്മ അവാർഡ് - 2004

* പത്മശ്രീ പുരസ്കാരം - 2006

* ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്

* ജെംസെർവ് അവാർഡ്

* എഴുത്തച്ഛൻ പുരസ്കാരം - 2009

* സരസ്വതി സമ്മാൻ - 2012

* ലക്ഷമീ അവാർഡ്

* സാഹിത്യ പ്രവർത്തക അവാർഡ്

* ആശാൻ പ്രൈസ്

* വിശ്വദീപം അവാർഡ്

* അബുദാബി മലയാളി സമാജം അവാർഡ്

* ജന്മാഷ്ടമി പുരസ്കാരം

* ഏഴുകോൺ ശിവശങ്കരൻ സാഹിത്യ പുരസ്കാരം


കൃതികൾ

* മുത്തുചിപ്പി -1961

* സ്വപ്നഭൂമി - 1965

* പാതിരാപ്പൂക്കൾ - 1967

* പാവം മാനവഹൃദയം - 1968

* പ്രണാമം - 1969

* ഇരുൾ ചിറകുകൾ - 1969

* രാത്രിമഴ - 1977

* അമ്പലമണി - 1981

* കുറിഞ്ഞിപ്പൂക്കൾ - 1987

* തുലാവർഷപ്പച്ച - 1990

* കാവുതീണ്ടല്ലേ - 1993

* രാധയെവിടെ - 1995

* കൃഷ്ണകവിതകൾ

* മേഘം വന്നു തൊട്ടപ്പോൾ

* ദേവദാസി - 1998

* മണലെഴുത്ത് - 2006

* വാവത്തേൻ

* മലമുകളിലിരിക്കെ

* സൈലന്റ് വാലി

* വായാടിക്കിളി

* കാടിനു കാവൽ

* കാവ് തീണ്ടല്ലേ

* വാരിയെല്ല്


കടപ്പാട്

* മലയാളം വിക്കിപീഡിയ

* കൃഷ്ണവനം - വിക്കിപീഡിയ

* മലയാള സമയം

അഭിപ്രായങ്ങള്‍