പി.സുരേന്ദ്രന്‍


കടപ്പാട് = വിചാരം, മലയാളം വികിപീഡിയ
1961 നവംബര്‍ 4ന് കുമാരന്‍ നായരുടേയും സരോജിനി അമ്മയുടെയം മകനായി, മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറയില്‍ ജനിച്ചു. നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍. അധ്യാപകനാണ്.



പിരിയന്‍ ഗോവണി, ഭൂമിയുടെ നിലവിളി, ഹരിത വിദ്യാലയം, കറുത്ത പ്രാര്‍ത്ഥനകള്‍, അഭയാര്‍ത്ഥികളുടെ പൂന്തോട്ടം, ജലസന്ധി എന്നീ ചെറുകഥാസമാഹാരങ്ങളും മഹായാനം, സാമൂഹ്യപാഠം, മായാപുരാണം, കാവേരിയുടെ പുരുഷന്‍, ഗ്രീഷ്മാപിനി, ജൈവം എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.



2000ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം. 1999ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ട്രാവല്‍ ഗ്രാന്റ്. 2005ല്‍ മുപ്പത്തിമൂന്നാം ഓടക്കുഴല്‍പുരസ്കാരം. മികച്ച ചെറുകഥക്കുള്ള മള്‍ബറി അവാര്‍ഡ്. എസ്.ബി.. അവാര്‍ഡ്. അങ്കണം അവാര്‍ഡ്, ചെറുകഥയ്ക്കുള്ള കേരള സാഹത്യ അക്കാദമി പുരസ്കാരം

അഭിപ്രായങ്ങള്‍