പ്രശസ്ത
മലയാളം സാഹിത്യകാരന്.
1940 ഏപ്രില്‍
മൂന്നിന് കോഴിക്കോട് ജില്ലയിലെ
സി.കെ.
മമ്മുവിന്റെയും
സൈനയുടെയും മകനായി ജനിച്ച
പുനത്തില്‍ കുഞ്ഞബ്ദുള്ള
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍
നിന്ന് ബിരുദവും അലിഗഢ്
യൂണിവേഴ്സിറ്റിയില്‍ നിന്ന്
എം.ബി.ബി.എസ്സും
നേടിയിട്ടുണ്ട്.
നോവല്‍,
ചെറുകഥ,
ഓര്‍മക്കുറിപ്പുകള്‍,
യാത്രവിവരണങ്ങള്‍
തുടങ്ങി എഴുത്തിന്റെ നിരവധി
മേഖലകളില്‍ വ്യക്തിമുദ്ര
പതിപ്പിച്ച പ്രതിഭ.
സ്മാരകശിലകള്‍
ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും
പ്രശസ്തമായ കൃതി.
ഒക്ടോബര്‍
27ന്
ഇദ്ദേഹം നമ്മോട് വിടപറഞ്ഞു.
സ്മാരകശിലകള്‍,
മരുന്ന്,
പരലോകം,
കന്യാവനങ്ങള്‍,
അഗ്നിക്കിനാവുകള്‍,
നവഗ്രഹങ്ങളുടെ
തടവറ (സേതുവുമായി
ചേര്‍ന്നെഴുതിയത്)
എന്നിവയാണ്
പ്രധാന നോവലുകള്‍.
അലിഗഢ്
കഥകള്‍,
ക്ഷേത്രവിളക്കുകള്‍,
കുറേ
സ്ത്രീകള്‍,
മലമുകളിലെ
അബ്ദുള്ള,
പ്രണയകഥകള്‍,
പുനത്തിന്റെ
101
കഥകള്‍
എന്നിവയാണ് പ്രധാന കഥാസമാഹരങ്ങള്‍.
നഷ്ടജാതതകം
എന്ന പേരില്‍ ആത്മകഥയെഴുതി.
ആത്മവിശ്വാസം
വലിയമരുന്ന്,
പുതിയ
മരുന്നും പഴയ മരുന്നും തുടങ്ങിയ
ലേഖനസമാഹാരങ്ങളും വോള്‍ഗയില്‍
മഞ്ഞു പെയ്യുമ്പോള്‍ എന്ന
യാത്രാവിവരണവും ശ്രദ്ധേയമാണ്.
സ്മാരകശിലകള്‍ക്ക്
1978ല്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ല്‍
കേന്ദ്രസാഹിത്യ അക്കാദമി
അവാര്‍ഡും ലഭിച്ചു.
മലമുകളിലെ
അബ്ദുള്ളയ്ക്ക് 1980ല്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ലഭിച്ചു.
2013ല്‍
മാതൃഭൂമി സാഹിത്യപുരസ്കാരം
നേടി.
വിശ്വദീപം
അവാര്‍ഡ് മരുന്ന് എന്ന കൃതിക്ക്
ലഭിച്ചു.
ഭേഷ്! :-)
മറുപടിഇല്ലാതാക്കൂ