അഷിത

 ജീവതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്ന കേരളത്തിലെ ഒരു കവിയത്രിയും ചെറുകഥാകൃത്തുമാണ് അഷിത 1956 ഏപ്രിൽ 5ന് തൃശ്ശൂരിലെ പഴയന്നൂരിൽ കെ.ബി.നായരുടെയും തങ്കമണിയമ്മയുടെയും മകളായി ജനിച്ചു. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായിരുന്നു ഇവർ. ഡൽയിലും മുംബൈയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും ഇവർക്ക് സ്വന്തമായുണ്ട്. മറ്റ് ഭാഷയിലെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മലയാളികൾക്ക് പരിചയപ്പെടുത്തികൊടുത്തിട്ടുണ്ട്. തന്റെ 63-ാം പിറന്നാളിന് ഒരാഴ്ച ബാക്കിനിൽക്കെ 2019 മാർച്ച് 27ന് തൃശ്ശൂരിൽവച്ച് മരണമടഞ്ഞു. കെ.വി.രാമൻകുട്ടിയാണ് ജീവിതപങ്കാളി. ഉമ പ്രസീദയാണ് മകൾ.

കൃതികൾ

  • വിസ്മയചിഹ്നങ്ങൾ
  • അപൂർണ്ണ വിരാമങ്ങൾ
  • അഷിതയുടെ കഥകൾ
  • മഴമേഘങ്ങൾ
  • കല്ലുവച്ച നുണകൾ
  • തഥാഗത
  • ഒരു സ്ത്രീയും പറയാത്തത്
  • മയിൽപ്പീലിസ്പർശം
  • അലക്സാണ്ടർ പുഷ്കിന്റെ കവിതകളുടെ മലയാള തർജ്ജമ
  • മീര പാടുന്നു (കവിതകൾ)
  • വിഷ്ണു സഹസ്രനാമം - ലളിത വ്യാഖ്യാനം (ആത്മീയം)
  • ശിവനേ സഹനർത്തനം - വചനം കവിതകൾ
  • രാമായണം കുട്ടികൾക്ക് (ആത്മീയം)
  • കുട്ടികളുടെ ഐതിഹ്യമാല
  • വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത്

പുരസ്കാരങ്ങൾ

കടപ്പാട്

അഭിപ്രായങ്ങള്‍