ഇ.വി.കൃഷ്ണപിള്ള




   1894 സെപ്റ്റംബര്‍ 16-ന് പത്തനതിട്ട ജില്ലയില്‍ അടൂരിനു സമീപം കുന്നത്തൂരില്‍ കുന്നത്തൂര്‍ പപ്പുപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹാസസാഹിത്യകാരന്‍, നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1919 മേയ് 25ന് സി.വി.രാമന്‍പിള്ളയുടെ ഇളയ മകള്‍ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു. മലയാള മനോരമയുടെ ആഴ്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപര്‍ ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ തൂലികാനാമം '.വി.’ എന്നായിരുന്നു. അടൂര്‍ ഭാസി (കെ.ഭാസ്കരന്‍ നായര്‍), ചന്ദ്രാജി (കെ.രാമചന്ദ്രന്‍ നായര്‍), കെ.പത്മനാഭന്‍ നായര്‍, കെ.കൃഷ്ണന്‍ നായര്‍, കെ.ശങ്കരന്‍ നായര്‍, ഓമനക്കുട്ടിയമ്മ, രാജലക്ഷ്മിയമ്മ എന്നിവരാണ് മക്കള്‍. 1938 മാര്‍ച്ച് 30ന് ഇദ്ദേഹത്തിന്റെ 43-ആം വയസ്സില്‍ തിരുവനന്തപുരത്തുവച്ച് ഇദ്ദേഹം നമ്മോട് വിടപറഞ്ഞു.

   ബാഷ്പവര്‍ഷം, ആരുടെ കൈ, തോരത്ത കണ്ണുനീര്‍, കേളീസൗധം, ജീവിത സ്മരണകള്‍, സീതാലക്ഷ്മി, രാജാ കേശവദാസന്‍, കുറുപ്പിന്റെ ഡെയ്‍ലി, വിവാഹക്കമ്മട്ടം, ഇരവിക്കുട്ടിപിള്ള, രാമരാജാഭിഷേകം, ബി.എ മായാവി, പെണ്ണരശുനാട്, പ്രണയക്കമ്മീഷന്‍, കള്ളപ്രമാണം, തിലോത്തമ, വിസ്മൃതി, മായാമനുഷ്യന്‍, എം.എല്‍.സി.കഥകള്‍, കവിതക്കേസ്, പോലീസ് രാമായണം, .വി.കഥകള്‍, ചിരിയും ചിന്തയും, രസികന്‍ തൂലികാചിത്രങ്ങള്‍, ഗുരുസമക്ഷം, ഭാസ്കരന്‍, ബാലലീല, ഗുണപാഠങ്ങള്‍, ശുഭചര്യ, സുഖജീവിതം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

അഭിപ്രായങ്ങള്‍