യൂസഫലി കേച്ചേരി

 മലയാളത്തിലെ പ്രശസ്തനായ ഗാനരചയിതാവും കവിയും സിനിമാസംവിധായകനുമായ യൂസഫലി കേച്ചേരി 1934 മേയ് 16ന് ചീമ്പയിൽ അഹമ്മദിന്റെയും ഏലമക്കുളം നജ്മക്കുട്ടിയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽനിന്ന് ബി.എ പാസ്സായ ശേഷം ബി.എൽ നേടി വക്കിലായി ജോലി ചെയ്തു. ഇന്ത്യയിൽത്തന്നെ സംസ്കൃതത്തിൽ മുഴുനീള ഗാനങ്ങൾ എഴുതിയ ഒരേയൊരു കവിയാണ് ഇദ്ദേഹം. 1963ലാണ് ഇദ്ദേഹം ചിത്രഗാനരംഗത്തേക്ക് കാൽവയ്ക്കുന്നത്. കേരള സാഹിത്യ അക്കാദമി അദ്യക്ഷനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2000ൽ പുറത്തിറങ്ങിയ മഴ എന്ന സിനിമയിലെ ഗാനങ്ങൾ ദേശീയ ചലച്ചിത്ര പുരസ്കാരം (ഗാനം) നേടിയെടുത്തു. ഖദീജയാണ് ഭാര്യ. അജിത, ബൈജി, ഹസീന, സബീന, സൂരജ് അലി എന്നിവർ മക്കളാണ്. 2015ൽ ശ്വാസകോശ അണുബാതയെത്തുടർന്ന് മാർച്ച് 21ന് ഇദ്ദേഹം ഓർമ്മയായി. 


കൃതികൾ

  • സൈനബ
  • സ്തന്യ ബ്രഹ്മം
  • ആയിരം നാവുള്ള മൗനം
  • അഞ്ചു കന്യകകൾ
  • നാദബ്രഹ്മം
  • അമൃത്
  • മുഖപടമില്ലാതെ
  • കേച്ചേരിപ്പുഴ
  • ആലില
  • കഥയെ പ്രേമിച്ച കവിത
  • ഹജ്ജിന്റെ മതേതര ദർശനം
  • പേരറിയാത്ത നൊമ്പരം

സംവിധാനം ചെയ്ത സിനിമകൾ

  • മരം (1972)
  • വനദേവത (1976)
  • നീലത്താമര (1979)

ഗാനരചന നിർവ്വഹിച്ച ഏതാനും സിനിമകൾ

  • മൂടുപടം (1962)
  • ഈറ്റ (1978)
  • ശരപഞ്ചരം (1979)
  • ഇനിയെങ്കിലും (1983)
  • പിൻനിലാവ് (1983)
  • ഇതിലേ ഇനിയും വരൂ (1986)
  • പട്ടണപ്രവേശം (1988)
  • സർഗം (1992)
  • പിരണയം (1994)
  • ചിത്രശലഭം (1998)
  • മഴ (2000)
  • ദാദാ സാഹിബ് (2000)
  • കരുമാടിക്കുട്ടൻ (2001)
  • ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ (2002)
  • ചൂണ്ട (2003)
  • ഗസൽ
  • ധ്വനി

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ്
  • കവനകൗതുകം അവാർഡ്
  • ഓടക്കുഴൽ അവാർഡ്
  • ആശാൻ പ്രൈസ്
  • രമാശ്രമം അവാർഡ്
  • ചങ്ങമ്പുഴ അവാർഡ്
  • നാലപ്പാടൻ അവാ‍ഡ്
  • വള്ളത്തോൾ പുരസ്കാരം
  • ബാലാമണിയമ്മ അവാർഡ്
  • കേരള സാഹിത്യ അക്കാ‍ഡമി ഫെല്ലോഷിപ്പ്
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - ഗാനം
  • ഏഷ്യാനെറ്റ് ബെസ്റ്റ് അവാ‍ഡ് - ഗാനം
  • ദേശീയ ചലച്ചിത്ര പുരസ്കാരം - ഗാനം
  • പ്രേം നസീർ അവാർഡ്
  • കുഞ്ചാക്കോ മെമ്മോറിയൽ അവാർഡ്
  • രാമാശ്രമം അവാർഡ്
  • കൃഷ്ണഗീതി പുരസ്കാരം

കടപ്പാട്:

അഭിപ്രായങ്ങള്‍