പ്രേംജി

 

    കേരളത്തിലെ സാമൂഹിക പരിഷ്കർത്താവും കവിയും നടനുമായിരുന്നു എം.പി.ഭട്ടതിരിപ്പാട് എന്ന പ്രേംജി 23 സെപ്റ്റംബർ 1908ന് മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കിൽ വന്നേരി ഗ്രാമത്തിൽ മുല്ലമംഗലത്ത് കേരളൻ ഭട്ടത്തിരിപ്പാടിന്റെയും ദേവസേന അന്തർജനത്തിന്റെയും മകനായി ജനിച്ചു. ഇദ്ദേഹത്തിന്റെ 19-ാം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറയി ജോലി ആരംഭിച്ചു. അക്കാലങ്ങളിൽ വിലക്കിയിരുന്ന വിധവാവിവാഹം പ്രാവർത്തികമാക്കിക്കൊണ്ട് പ്രേംജി കുറിയോടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ 40-ാം വയസ്സിൽ വിവാഹം ചെയ്തു. ഇദ്ദേഹം ഒരു പ്രൊഫഷ്ണൽ നാടക നടനായിരുന്നു. പ്രശസ്ത നടൻ കെ.പി.എ.സി.പ്രേമചന്ദ്രൻ, മാദ്ധ്യമപ്രവർത്തകനായ നീലൻ, ഹരീന്ദ്രനാഥൻ, ഇന്ദുചൂഡൻ, സതി എന്നിവർ മക്കളാണ്. ഇദ്ദേഹത്തിന്റെ മകനായ നീലൻ ഇദ്ദേഹത്തെ കുറിച്ച് 'പ്രേംജി: ഏകലോചന ജന്മം' എന്ന പേരിൽ ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. വി.ടി.ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിലൂടെ നാടക രംഗത്തേക്ക് കടന്നുവന്നു. തന്റെ നാടകത്തിലെ അഭിനയ പരിചയം കൊണ്ട് മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെചലച്ചിത്രരംഗത്തേക്കും പ്രേംജി കടന്നുവന്നു. കേരളത്തിലെ സാഹിത്യകാരനും, സാമൂഹികപരിഷ്കരർത്താവും, പത്രപ്രവർത്തകനും ആയിരുന്ന എം.ആർ.ഭട്ടതിരിപ്പാട് ഇദ്ദേഹത്തിന്റെ സഹോദരനാണ്. 1989 ഓഗസ്റ്റ് 10ന് പ്രേംജി നമ്മോട് വിടപറഞ്ഞു

പുരസ്കാരം
    • സ്വർണമെഡൽ (കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ എന്ന നാടകത്തിലെ അഭിനയത്തിന്)
    • കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്
    • മികച്ച നടനുള്ള ഭരത് അവാർഡ്
    • മികച്ച നടനുള്ള കേരള ചലച്ചിത്ര അവാർഡ്

നാടകം
    • അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്(വി.ടി.ഭട്ടതിരിപ്പാട്)
    • മറക്കുടക്കുള്ളിലെ മഹാനരകം(എം.ആർ.ബി)
    • അപ്ഫന്റെ മകൾ(മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരി)
    • നമ്മളൊന്ന്(ചെറുകാട്)
    • സ്നേഹബന്ധങ്ങൾ
    • ചവിട്ടിക്കുഴച്ച മണ്ണ്(പി.ഇ.വാരിയർ)
    • ഷാജഹാൻ

സിനിമ
    • മിന്നാമിനുങ്ങ്(1957)
    • മൂടുപടം(1963)
    • തച്ചോളി ഒതേനൻ(1964)
    • ശ്യാമച്ചേച്ചി(1965)
    • അമ്മു(1965)
    • പകൽകിനാവ്(1966)
    • കുഞ്ഞാലി മരയ്ക്കാർ(1967)
    • മിണ്ടാപ്പെണ്ണ്(1970)
    • ഒതേനന്റെ മകൻ(1970)
    • സിന്ദൂരച്ചെപ്പ്(1971)
    • തീർത്ഥയാത്ര(1972)
    • പൊന്നാപുരം കോട്ട(1973)
    • തുമ്പോലാർച്ച(1974)
    • ഉത്തരായനം(1975)
    • നിറമാല(1975)
    • ചെന്നായ വളർത്തിയ കുട്ടി(1976)
    • സമസ്യ(1976)
    • തുലാവർഷം(1976)
    • കണ്ണപ്പനുണ്ണി(1977)
    • ജഗദ് ഗുരു ആദിശങ്കരൻ(1977)
    • ആനപ്പാച്ചൻ(1978)
    • ലിസ(1978)
    • ആദിപാപം(1979)
    • സന്ധ്യാരംഗം(1979)
    • കാന്തവലയം(1980)
    • സത്യം(1980)
    • പാലോട്ട് കുഞ്ഞിക്കണ്ണൻ(1980)
    • വിൽക്കാനുണ്ട് സ്വപ്നങ്ങൾ(1980)
    • തൃഷ്ണ(1981)
    • സഞ്ചാരി(1981)
    • പൂച്ചസന്യാസി(1981)
    • യാഗം(1982)
    • ഒരു തിര പിന്നെയും തിര(1982)
    • അഷ്ടപദി(1983)
    • കത്തി(1983)
    • മംഗളം നേരുന്നു(1984)
    • അനുബന്ധം(1985)
    • കാവേരി(1986)
    • കൊച്ചുതെമ്മാടി(1986)
    • ഭഗവാൻ(1986)
    • പടിപ്പുര(1989)
    • ജാതകം(1989)
    • പിറവി(1989)

കൃതികൾ
    • സപത്‍നി
    • നാൽക്കാലികൾ
    • രക്തസന്ദേശം
    • പ്രേംജി പാടുന്നു(കാവ്യസമാഹാരങ്ങൾ)
    • ഋതുമതി(നാടകം)

 

കടപ്പാട്

 

അഭിപ്രായങ്ങള്‍