വയലാർ രാമവർമ്മ

കടപ്പാട് : Cssarath1984, ഇംഗ്ലീഷ് വിക്കിപീഡിയ
അനേകം ചലച്ചിത്രങ്ങൾക്കും നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ച വയലാർ രാമവർമ്മ കേരളത്തിലെ ജനകീയ വിപ്ലവകവിയും കൂടിയാണ്. ഇദ്ദേഹം തന്റെ കവിതയിലൂടെ സാധാരണക്കാരന്റെ താത്വികാചാര്യനായി മാറി. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന വയലാറിൽ 1928 മാർച്ച് 25ന് വെള്ളാരപ്പള്ളി കേരളവർമ്മയുടേയും വയലാർ രാഘവപ്പറമ്പിൽ അംബികാ തമ്പുരാട്ടിയുടേയും മകനായി ജനിച്ചു. ഇദ്ദേഹത്തിന് മൂന്നര വയസ്സൂള്ളപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ മരിച്ചത്. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഇദ്ദേഹം 'ആത്മാവിൽ ഒരു ചിത' എന്ന കവിത രചിച്ചത്.അമ്മയുടേയും അമ്മാവന്റെയും നേതൃത്വത്തിൽ ഗുരുകുല സമ്പ്രദായത്തിൽ സംസ്കൃത പഠനവും ചേർത്തല ഹൈസ്കൂളിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസവും വയലാർ പൂർത്തിയാക്കി. സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രശസ്തനായത്. വയലാർ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരുപാട് നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുകയുണ്ടായി. പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കാൻ ഇദ്ദേഹം എഴുതിയ "ബലികൂടിരങ്ങളേ..." എന്ന ഗാനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദിയിൽ വചനമുണ്ടായി എന്ന ബാബുരാജ് ഗാനത്തിൽ പാടി അഭിനയിക്കുകയും ചെയ്തു. സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ െഎന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'. ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയെ 1949ൽ വിവാഹം ചെയ്തു. ഇവരുടെ ഏഴൂ വർഷത്തെ ദാമ്പത്യത്തിനുശേഷവും കുട്ടികൾ ജനിക്കാത്തതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരിയായ ഭാരതി തമ്പുരാട്ടിയെ വിവാഹം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ പ്രിയപത്നി ഭാരതി തമ്പുരാട്ടി ഇദ്ദേഹത്തെക്കിറച്ചെഴുതിയ "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന വിവാദാസ്പദമായ കൃതി രചിക്കുകയും ചെയ്തു. 1975 ഒക്ടോബർ 27ന് പുലർച്ചെ നാലുമണിക്ക് അന്തരിച്ചു. വയലാർ പുരസ്കാരം ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി തുടങ്ങിയതാണ്.


പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1961 - സർഗസംഗീതം)
  • മികച്ച ഗാനരചയിതാവ് (1961 - മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ച)
  • മികച്ച ഗാനരചയിതാവ് (1969 - നദി, കടൽപ്പാലം)
  • മികച്ച ഗാനരചയിതാവ് (1972 - ചെമ്പരത്തി)
  • മികച്ച ഗാനരചയിതാവ് (1974 - നെല്ല്)
  • മികച്ച ഗാനരചയിതാവ് (1975 - ചുവന്ന സന്ധ്യകൾ)
  • മികച്ച ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ പതക്കം (1974 - നെല്ല്, അതിഥി)

കൃതികൾ
  1. കവിതകൾ
    • പാദമുദ്രകൾ (1948)
    • കൊന്തയും പൂണൂലും
    • എനിക്കു മരണമില്ല (1955)
    • മുളങ്കാട് (1955)
    • ഒരു യൂദാസ് ജനിക്കുന്നു (1955)
    • എന്റെ മാറ്റൊലിക്കവിതകൾ (1957)
    • സർഗസംഗീതം (1961)
    • രാവണപുത്രി
    • സത്യത്തിനെത്ര വയസ്സായി
    • താടക
  2. ഖണ്ഡ കാവ്യം
    • ആയിഷ
  3. തിരഞ്ഞെടുത്ത ഗാനങ്ങൾ
    • എന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങൾളിൽ
  4. കഥകൾ
    • രക്തം കലർന്ന മണ്ണ്
    • വെട്ടുും തിരുത്തും
  5. ഉപന്യസങ്ങൾ
    • പുരുഷാന്തരങ്ങളിലൂടെ
    • റോസാദലങ്ങളും കുപ്പിച്ചില്ലുകളും
  6. മറ്റ് കൃതികൾ
    • വയലാർ‍ കൃതികൾ
    • വയലാർ കവിതകൾ

കടപ്പാട്

അഭിപ്രായങ്ങള്‍