കുഞ്ചന്‍ നമ്പ്യാര്‍

        പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. തുള്ളല്‍ എന്ന നൃത്തകലയുടെ ഉപജ്ഞാതാവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ്. ഇദ്ദേഹത്തിന്റെ പല കൃതികളും തുള്ളല്‍ അവതരണങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി രചിക്കപ്പെട്ടവയാണ്. സാമൂഹിക വിമര്‍ശനങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം എന്ന് കരുതുന്നു. ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഈ സമയത്താണ് തുള്ളല്‍ കൃതികള്‍ മിക്കവയും എഴുതിയതെന്ന് കരുതുന്നു.
       കുഞ്ചന്‍ നമ്പ്യാര്‍ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയില്‍ കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരം നിര്‍മ്മിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലും തൃശ്ശൂര്‍ ജില്ലയിലുമായി പരന്നു കിടക്കുന് മയില്‍ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടര്‍ സ്ഥലം കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മ്മയ്ക്കായി കുഞ്ചന്‍ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു.

കൃതികള്‍
ഓട്ടന്‍ തുള്ളലുകള്‍
* സ്യമന്തകം
* കിരാതം വഞ്ചിപ്പാട്ട്
* കാര്‍ത്തവീര്യാര്‍ജ്ജുനവിജയം
* കാര്‍ത്തവീര്യാര്‍ജ്ജുനവിജയം
* രുഗ്മിണീസംയംവരം
* പ്രദോഷമാഹാത്മ്യം
* രാമാനുജചരിതം
* ബാണയുദ്ധം
* പാത്രചരിതം
* സീതാസ്വയംവരം
* ലീലാവതീചരിതം
* അഹല്യാമോഷം
* രാവണോത്ഭവം
* ചന്ദ്രാംഗദചരിതം
* നിവാതകവചവധം
* ബകവധം
* സന്താനഗോപാലം
* ബാലിവിജയം
* സത്യാസ്വയംവരം
* ഹിഡിംബവധം
* ഗോവര്‍ദ്ധനചരിതം
* ഘോഷയാത്ര

ശീതങ്കന്‍ തുള്ളലുകള്‍
* കല്യാണസൗഗന്ധികം
* പൗണ്ഡ്രകവധം
* ഹനുമദുത്ഭവം
* ധ്രുവചരിതം
* ഹരിണീസ്വയംവരം
* കൃഷ്ണലീല
* ഗണപതിപ്രാതല്‍
* ബാല്യുത്ഭവം

പറയന്‍ തുള്ളലുകള്‍
* സഭാപ്രവേശം
* പുളിന്ദീമോഷം
* ദക്ഷയാഗം
* കീചകവധം
* സുന്ദോപസുന്ദോപാഖ്യാനം
* നാളായണീചരിതം
* ത്രിപുരദഹനം
* കുംഭകര്‍ണ്ണവധം
* ഹരിശ്ചന്ദ്രചരിതം

ഇതരകൃതികള്‍
തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്. താഴെപ്പറയുന്നവ അവയില്‍ ചിലതാണ്:-
* പഞ്ചതന്ത്രം കിളിപ്പാട്ട്
* ശ്രീകൃഷ്ണചരിതം മണിപ്രവാളം
* രുഗ്മിണീസ്വയംവരം പത്തുവൃത്തം
* ശീലാവതി നാലുവൃത്തം
* ശിവപുരാണം
* നളചരിതം കിളിപ്പാട്ട്
* വിഷ്ണുഗീത

കടപ്പാട് :



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ