കടപ്പാട് : ഇ.പി.സജീവ്, മലയാളം വിക്കിപീഡിയ |
പല്ല്
"അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി"
(ഇദ്ദേഹത്തിന്റെ അവസാനത്തെ കവിതയാണിത്.)
പുരസ്കാരങ്ങള്‍
* 1992 – കനകശ്രീ അവാര്‍ഡ് / കവിത – പ്രവാസികളുടെ ഗീതം
* 1999 – കേരള സാഹിത്യ അക്കാദമി പുരസ്കാരം / കവിത – വെയില്‍ തിന്നുന്ന പക്ഷി
* 2003 – പണ്ഡിറ്റ് കെ പി കറുപ്പന്‍ പുരസ്കാരം / കവിത – ചിറകുകള്‍ കൊണ്ടൊരു കൂട്
* 2007 - എസ്.ബി.ടി.അവാര്‍ഡ്
* 2008 – അബുദാബി ശക്തി അവാര്‍ഡ്
* 2010 – ആശാന്‍ പുരസ്കാരം
കൃതികള്‍
* കറുപ്പ്
* മാളമില്ലാത്ത പാമ്പ്
* ബുദ്ധനും ആട്ടിങ്കുട്ടിയും
* ബലിക്കുറിപ്പുകള്‍
* വെയില്‍ തിന്നുന്ന പക്ഷി
* ഗ്രീഷ്മവും കണ്ണീരും
* ചിറകുകള്‍ കൊണ്ടൊരു കൂട്
* മുളന്തണ്ടിന് രാജയക്ഷ്മാവ്
* കല്‍ക്കരിയുടെ നിറമുള്ളവന്‍
* തെറ്റിയാടുന്ന സെക്കന്റ് സൂചി
* പ്രവാസിയുടെ ഗീതം
* ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍
* ജയില്‍മുറ്റത്തെപ്പൂക്കള്‍
* ഭൂമിയുടെ കാവല്‍ക്കാരന്‍
* മണ്ണില്‍ മഴവില്ല് വിരിയുന്നു.
* കാലംഘടികാരം
കടപ്പാട്
മലയാളം വിക്കിപീഡിയ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ