കെ.പി.അപ്പന്‍


   1936 ഓഗസ്റ്റ് 25ന് പത്മനാഭന്റെയും കാര്‍ത്ത്യായനിയുടെയും മകനായി ആലപ്പുഴ ജില്ലയിലെ പൂന്തോപ്പില്‍ ജനിച്ചു. വ്യത്യസ്തമായ ഇദ്ദേഹത്തിന്റെ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യത്തില്‍ ശ്രദ്ധേയനായി. ടി.കെ. മാധവന്‍ സ്മാരക കോളേജില്‍ അദ്ധ്യാപികയായിരുന്ന ഓമനയാണ് ഭാര്യ. രജിത്ത്, ശ്രീജിത്ത് എന്നിവര്‍ ഇദ്ദേഹത്തിന്റെ മക്കളാണ്. അദ്ധ്യാപകന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധന്‍. “ക്ഷോഭിക്കുന്നവരുടെ സുവിശേഷം" എന്ന ലേഖന സമാഹാത്തോടെയാണ് ഇദ്ദേഹം സാഹിത്യനിരൂപകന്മാരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അര്‍ബ്ബുദരോഗത്തെത്തുടര്‍ 2008 ഡിസംബര്‍ 15ന് കായംകുളത്ത് അന്തരിച്ചു.

   ക്ഷോഭിക്കുന്നവരുടെ  സുവിശേഷം, കലഹവും, വിശ്വാസവും, മലയാള ഭാവന:മൂല്യങ്ങളും സംഘര്‍ഷങ്ങളും, വരകളും വര്‍ണ്ണങ്ങളും, ബൈബിള്‍ വെളിച്ചത്തിന്റെ കവചം, കലാപം- വിവാദം- വിലയിരുത്തല്‍, സമയപ്രവാഹവും, സാഹിത്യകലയും, കഥ: ആഖ്യാനവും അനുഭവസത്തയും, ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും, ഇന്നലെകളിലെ അന്വേഷണപരിശോധനകള്‍, വിവേകശാലിയായ വായനക്കാരാ, രോഗവും സാഹിത്യഭാവനയും, ചരിത്രത്തെ അഗാധമാക്കിയ ഗുരു, സ്വര്‍ഗ്ഗം തീര്‍ന്നുപോവുന്നു- നരകം നിലനില്‍ക്കുന്നു, തിരസ്കാരം, മാറുന്ന മലയാള നോവല്‍, പേനയുടെ സമരമുഖങ്ങള്‍, മധുരം നിന്റെ ജീവിതം,അഭിമുഖസംഭാഷണങ്ങള്‍, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക, ഫിക്ഷന്റെ അവതാരലീലകള്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

   കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം (മധുരം നിന്റെ ജീവിതം), കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (ഉത്തരാധുനികത ചരിത്രവും വംശാവലിയും) തുടങ്ങിയ പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്..

അഭിപ്രായങ്ങള്‍