എസ്.കെ.പൊറ്റെക്കാട്ട്

കുഞ്ഞിരാമന്‍ പൊറ്റെക്കാട്ടിന്റെയും മകനായി 1913 മാര്‍ച്ച് 14-ന് കോഴിക്കോട്ട് ജനിച്ചു. യാത്രാവിവരണഗ്രന്ഥകാരന്‍, നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍. 1949-ല്‍ കപ്പല്‍മാര്‍ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേന്ത്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യജനങ്ങളുമായി ഇടപഴകുകയുംചെയ്തു. അദ്ധ്യാപകന്‍, നോവലിസ്റ്റ്, യാത്രവിവരണ ഗ്രന്ഥകാരന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ ജോലി ചെയ്തിട്ടുണ്ട്. 1982 ഓഗസ്റ്റ് 6ന് നിര്യാതനായി.
 
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠപൂരസ്കാരം എന്നിവ അദ്ദേഹത്തിന് കിട്ടിയ ബഹുമതികളാണ്.

ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, നാടന്‍പ്രേമം, വിഷകന്യക, വല്ലികാദേവി, പ്രേമശിക്ഷ, മൂടുപടം, ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, നിശാഗന്ധി, പുള്ളിമാന്‍, മേഘമാല, ജലതരംഗം, വൈജയന്തി, പൊര്‍ണ്ണമി, ഇന്ദ്രനീലം, കാശ്മീര്‍, യാത്രസ്മരണകള്‍, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ ഡയറി, മലയാനാടുകളില്‍ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ