കെ.ആർ.മീര

കടപ്പാട് : Vengolis, മലയാളം വിക്കിപീഡിയ

മലയാള സാഹിത്യ ലോകത്തിലെ ഒരു അറിയപ്പെടുന്ന പുതു തലമുറ എഴുത്തുകാരിയാണ് കെ.ആർ.മീര.  1970 ഫെബ്രുവരി 19ന് രാമചന്ദ്രൻ പിള്ളയുടെയും അമൃതകുമാരിയുടെയും മകളായി കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. ഗാന്ധിനഗർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കി. 1993 മുതൽ മലയാള മനോരമ ദിനപത്രത്തിൽ പത്രപ്രവർത്തകയായി ജോലിയാരംഭിച്ചു. ഇവരുടെ ആദ്യ ചെറുകഥ സമാഹാരമായ ഓർമ്മയുടെ ഞരമ്പ്  2002ൽ പ്രസിദ്ധീകരിച്ചു. ഇവരുടെ കൃതികളിൽ പുരുഷാധിപത്യവും, വിവേചനവും കേന്ദ്രീകരിക്കുന്നതായി കാണുവാൻ സാധിക്കും. 2006ൽ മലയാള മനോരമയിൽ സീനിയർ സബ്-എഡിറ്ററായി ജോലിചെയ്തിരുന്ന സമയത്ത് രാജിവെയ്ക്കുകയും തുടർന്ന് മുഴുവൻ സമയ എഴുത്തുകാരിയും സ്വതന്ത്ര പത്രപ്രവർത്തകയുമായിമാറി. ദിലീപാണ് ജീവിത പങ്കാളി.

കൃതികൾ

  • നേത്രോന്മീലനം
  • മീരാസാധു (ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മിനിസ്റ്റി എസ്.സ്നേഹത്തിന്റെ വിഷം)
  • യൂദാസിന്റെ സുവിശേഷം
  • മോഹമഞ്ഞ്
  • മാലാഖയുടെ മറുകുകൾ
  • കരിനീല
  • ആ മരത്തെയും മറന്നു മറന്നു ഞാൻ
  • ആരാച്ചാർ
  • സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
  • ഘാതകൻ
  • ഖബർ
  • സർപ്പയഞ്ജം
  • ഓർമ്മയുടെ ഞരമ്പ്
  • ആവേ മരിയ
  • കെ.ആർ.മീരയുടെ കഥകൾ
  • ഗില്ലറ്റിൻ
  • മീരയുടെ നോവെല്ലുകൾ
  • പെൺപഞ്ചതന്ത്രം
  • ഭഗവാന്റെ മരണം
  • മഴയിൽ പറക്കുന്ന പക്ഷികൾ
  • എന്റെ ജീവിതത്തിലെ ചിലർ
  • കഥയെഴുത്ത്

പുരസ്കാരങ്ങൾ

  • 1998 : പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി അവാർഡ് ഫോർ ജേർണലിസം
  • 1998 : ചൊവ്വര പരമേശ്വരൻ അവാർഡ്
  • 2001 : ദീപാലയ ദേശീയ ജേണലിസം അവാർഡ്
  • 2004 : ലളിതാംബിക സാഹിത്യ അവാർഡ്
  • 2004 : അങ്കണം ലിറ്റററി അവാർഡ്
  • 2006 : കേരള വർമ്മ കഥാ പുരസ്കാരം
  • 2006 : ഇ.വി.കൃഷ്ണപ്പിള്ള സ്മാരക സാഹിത്യ അവാർഡ്
  • 2006 : തോപ്പിൽ രവി സ്മാരക സാഹിത്യ അവാർഡ്
  • 2009 : കേരള സാഹിത്യ അക്കാദമി പുരസ്കാരം - ചെറുകഥ
  • 2013 : ഓടക്കുഴൽ അവാർഡ്
  • 2013 : കേരള സാഹിത്യ അക്കാദമി പുരസ്കാരം - നോവൽ
  • 2014 : വയലാർ സാഹിത്യ പുരസ്കാരം
  • 2015 : ഒമാൻ കേരള സാഹിത്യ പുരസ്കാരം
  • 2015 : കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • 2016 : വനിതാരത്നം പുരസ്കാരം
  • 2016 : സാമ്പാശിവൻ മെമ്മോറിയൽ അവാർഡ്
  • 2018 : മുട്ടത്തുവർക്കി പുരസ്കാരം
  • 2020 : വി.വി.കെ അവാർഡ്

അവലംബം

അഭിപ്രായങ്ങള്‍