ഡോ.എം.വി. വിഷ്ണുനമ്പൂതിരി

കടപ്പാട് : വിജയകുമാർ ബ്ലാത്തൂർ, മലയാളം വിക്കിപീഡിയ

ഫോക്‌ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാനായ ഡോ.എം.വി. വിഷ്ണു നമ്പൂതിരി എന്ന മീത്തല വട്ടപ്പറമ്പത്ത് വിഷ്ണു നമ്പൂതിരി, വട്ടപ്പറമ്പ് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ദ്രൗപദി അന്തർജനത്തിന്റെയും മകനായി 1939 ഒക്ടോബർ 25ന് കണ്ണൂർ ജില്ലയിലെ ഏഴിമലയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന കുന്നുരു ഓണപ്പറമ്പിൽ ജനിച്ചു. അധ്യാപകൻ, നാടൻകലാ ഗവേഷകൻ, ഗ്രന്ഥകർത്താവ് എന്നീ നിലകളിൽ പ്രശസ്തൻ. മലയാളത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം പ്രൈമറി അധ്യാപകനായി ഔദ്യോഗിക ജീവിതും തുടങ്ങി. ഹൈസ്കൂൾ ഹൈയർസെക്കൻഡറി സ്കൂൾ അധ്യാപകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാവുകളെയും തെയ്യക്കോലങ്ങളെയും പറ്റി ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേരാണ് ഓർച്ച. സുവർണിനി അന്തർജനമാണ് ഭാര്യ. സുബ്രഹ്മണ്യൻ, ഡോ.ലളിതാംബിക, മുരളീധരൻ എന്നിവരാണ് മക്കൾ. 2019 മാർച്ച് 9ന് ഇദ്ദേഹം നിര്യാതനായി.

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ് (1992)
  • പട്ടത്താനം അവാർഡ് (1998)
  • കേരള ഫോക്‌ലോര്‍ അക്കാദമിയുടെ പ്രഥമ അവാർഡ്  (1999)
  • കേരള സംഗീത നാടക അക്കാദമി അവാർഡ്(2008)
  • പി.കെ കേളൻ പുരസ്കാരം (2009)
  • എസ്.ഗുപ്തൻ നായർ സ്മാരക പുരസ്കാരം (2011)
  • കടത്തനാട്ട് ഉദയവർമരാജ പുരസ്കാരം
  • കളമെഴുത്ത് പഠനകേന്ദ്രം പുരസ്കാരം
  • വിജ്ഞാനപീഠ പുരസ്കാരം
  • സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരം
  • അബുദാബി ശക്തി അവാർഡ്
  • കേരള ലളിത കലാ അക്കാദമി പുരസ്കാരം
  • കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് (3 തവണ)

കൃതികൾ

  • മുഖദർശനം
  • പുള്ളുവപ്പാട്ടും നാഗാരാധനയും
  • മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും
  • വണ്ണാനും കെന്ത്രോൻപാട്ടും
  • പുലയരുടെ പാട്ടുകൾ
  • കോതാമൂരി
  • തോറ്റംപാട്ടുകൾ ഒരു പഠനം
  • തെയ്യവും തിറയും
  • തെയ്യം
  • നാടോടിവിജ്ഞാനീയം
  • പൂരക്കളി
  • ഗവേഷണപ്രവേശിക
  • കേരളത്തിലെ നാടൻസംഗീതം
  • തോറ്റം
  • നാടൻപാട്ടു മഞ്ജരി
  • പൊട്ടനാട്ടം
  • വിവരണാത്മക ഫോക്‌ലോര്‍ ഗ്രന്ഥസുചി
  • കീർത്തന സാഹിത്യം മലയളാത്തിൽ
  • ഫോക്‌ലോര്‍ നിഘണ്ടു
  • നാട്ടറിവുപഠനങ്ങൾ
  • നാടൻ ഭാഷാ നിഘണ്ടു
  • നമ്പൂതിരി ഭാഷാനിഘണ്ടു
  • ഓർച്ച
  • നാടൻ കലകൾ നാടൻ പാട്ടുകൾ
  • വടക്കൻ പാട്ടുകൾ
  • വടക്കൻപാട്ടുകഥകൾ
  • ഫോക്‌ലോര്‍ ചിന്തകൾ
  • മടിപ്പുരപ്പാട്ട്
  • ഗവേഷണ പ്രവേശിക
  • ചിമ്മാനക്കളി
  • കതുവനൂർ വീരൻതോറ്റം
  • മാന്ത്രിക വിജ്ഞാനം
  • കോലത്തുനാട്ടിലെ പുലയൻ
  • തോറ്റംപാട്ടുകൾ
  • ശ്രീവല്ലഭോ രക്ഷതു
  • പഴഞ്ചൊൽ സാഹിത്യം
  • രസക്കുടുക്ക
  • കടങ്കഥകൾ ഒരു പഠനം
  • കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര
  • നമ്മടെ പണ്ടത്തെ പാട്ടുകൾ
  • ഉപന്യാസസാഹിത്യം
  • തീയാട്ടും അയ്യപ്പൻ കൂത്തും
  • നമ്പൂതിരിഭാഷാ ശബ്ദകോശം
  • കാക്കവിളക്കിന്റെ വെളിച്ചത്തിൽ
  • നാടൻ കളികളും വിനോദങ്ങളും
  • മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ
  • നാട്ടറിവും നാമ പഠനവും
  • മണലേരി കേളപ്പന്റെ പാട്ടുകഥ
  • തോറ്റംപാട്ടുകൾ - ഒരു പഠനം
  • തിരുവർക്കാട്ടു ഭഗവതി തോറ്റം
  • ഏറുമ്പാത്ത് കുഞ്ഞുപ്പാട്ടി
  • പറങ്ങോടൻ ചന്തു
  • കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • കുറത്തിതോറ്റം
  • അഞ്ചു വടക്കൻ പാട്ടുകൾ
  • ഫോക്‌ലോറും ജന സംസ്കാര പഠനവും
  • കീർത്തന സാഹിത്യം
  • പുരാവൃത്ത പഠനം
  • ഫോക്‌ലോര്‍ ഉപന്യാസങ്ങൾ

കടപ്പാട്

അഭിപ്രായങ്ങള്‍