കൊട്ടാരത്തിൽ ശങ്കുണ്ണി

    കേരളത്തിലുണ്ടായിരുന്ന പല ഐത്യഹങ്ങൾ ചേർത്ത് ഐത്യഹ്യമാല എന്ന കൃതി എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന വാസുദേവൻ 1855 മാർച്ച് 23ന് വാസദേവനുണ്ണിയുടെ രണ്ടാമത്തെ മകനായി കോട്ടയത്ത് ജനിച്ചു. അച്ഛന്റെ പേരും ഇദ്ദേഹത്തിന്റെ പേരും ഒന്നുതന്നെയായതിനാൽ ആദ്യം തങ്കു എന്നും പിന്നീട് ശങ്കുവുമായിമാറി. ജാതിപ്പേരായ 'ഉണ്ണി' ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണിയായി മാറി. ഇദ്ദേഹത്തിന്റെ പതിനേഴാമത്തെ വയസ്സിൽ 'സിദ്ധരൂപം' മണർകാട്ട് ശങ്കുവാര്യരിൽനിന്നും പഠിച്ചെടുത്തു. കുഞ്ഞിക്കുട്ടൻ തമ്പുരാന്റ പ്രേരണയിൽ മുപ്പത്തിയാറാം വയസ്സിൽ സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. 1881 മുതൽ 12 വർഷക്കാലം ബ്രീട്ടീഷ് ഉദ്യോഗസ്ഥരെ മലയാളം പഠിപ്പിച്ചുകൊണ്ടിരുന്നു. കണ്ടത്തിൽ വറുഗീസ് മാപ്പിള തുടങ്ങിവച്ച മലയാള മനോരമയിലും ഭാഷാപോഷിണിസഭയിലും സഹകരിച്ചിരുന്നു. ഇദ്ദേഹം 1881ൽ എഴുതിത്തുടങ്ങിയ ഐത്യഹ്യമാല രചനകൾ ഇദ്ദേഹത്തിന്റെ മരണം വരെ എഴുതിക്കൊണ്ടിരുന്നു. 1937 ജൂലൈ 22ന് ഓർമ്മയായി. ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി 1968ൽ കോട്ടയത്ത് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി രൂപംകൊണ്ടു.

കൃതികൾ

മണിപ്രവാള കൃതികൾ

  • സുഭദ്രോഹരണം
  • രാജകേശവദാസ ചരിത്രം
  • കേരളവർമ്മശതകം
  • ലക്ഷ്മീബായി ശതകം
  • ആസന്നമരണചിന്താശതകം
  • മാടമഹീശശതകം
  • യാത്രാചരിതം
  • അത്തച്ചമയസപ്തതി
  • മുറജപചരിത്രം
  • കപോതസന്ദേശം
  • ഗൗളീശാസ്ത്രം (തർജ്ജമ)
  • അദ്ധ്യാത്മരാമായണം (തർജ്ജമ)
  • ശ്രീസേതുലക്ഷ്മീഭായി മഹാരാജ്ഞിചരിതം

കിളിപ്പാട്ട്

  • വിനായക മാഹാത്മ്യം

ഭാഷാ നാടകങ്ങൾ തർജ്ജമ

  • മാലതീമാധവം
  • വിക്രമോർവ്വശീയം
  • രവിവർമ്മ

പുരാണകഥകൾ

  • കുചേലഗോപാലം
  • സീമന്തിനീചരിതം
  • പാഞ്ചാലധനഞ്ജയം
  • ഗംഗാവതരണം

കല്പിതകഥകൾ

  • ദേവീവിലാസം
  • ജാലകീപരിണയം

ആട്ടക്കഥകൾ

  • ശ്രീരാമപട്ടാഭിഷേകം
  • ശ്രീരാമവതാരം
  • സീതാവിവാഹം
  • ഭൂസുരഗോഗ്രഹണം
  • കിരാതസൂനുചരിതം

കൈക്കൊട്ടിക്കളിപ്പാട്ടുകൾ

  • നിവാതകവചകാലകേയവധം
  • ശ്രീമൂലരാജവിലാസം
  • വിക്റ്റോറിയാചരിതം
  • ധ്രുവചരിതം
  • ശോണദ്രീശ്വരീമഹാത്മ്യം
  • ആർദ്രാചരിത്രം
  • ഭദ്രോൽപ്പത്തി
  • ഓണപ്പാന

തുള്ളൽപ്പാട്ട്

  • ശ്രീഭൂതനാതോത്ഭവം
  • ശ്രീമൂലമഹരാജഷഷ്ടിപൂർത്തിമഹോത്സവം
  • കല്യാണമഹോത്സവം
  • ശ്രീശങ്കരവിലാസം
  • തിരുമാടമ്പുമഹോത്സവം
  • സ്ഥാനാരോഹണമഹോത്സവം

വഞ്ചിപ്പാട്ടുകൾ

  • കല്യാണമഹോത്സവം
  • സീതാസ്വയംവരം

ഗദ്യപ്രബന്ധങ്ങൾ

  • നൈഷധം
  • വിക്രമോർവ്വശീയനാടകകഥാസംഗ്രഹം
  • വിശ്വാമിത്രചരിത്രം
  • അർജുനൻ
  • ശ്രീകൃഷ്ണൻ
  • ഐതിഹ്യമാല (8 ഭാഗങ്ങളായി ആദ്യത്തെ പ്രകാശനം)
  • ക്ഷേത്രമഹാത്മ്യം (2 ഭാഗങ്ങൾ. ഇതിലെ ലേഖനങ്ങൾ ഐതിഹ്യമാലയിൽ നിന്നും എടുത്തവയാണ്)

കടപ്പാട്:

അഭിപ്രായങ്ങള്‍