സി.ജി.ശാന്തകുമാർ

കേരള സാഹിത്യ ശാസ്ത്ര പരിഷത്തിലെ സജീവ പ്രവർത്തകനും പ്രശസ്ത ബാലസാഹ്യത്ത്യ എഴുത്തുകാരനായ സി.ജി.ശാന്തകുമാർ തൃശ്ശൂർ ജില്ലയിലെ അന്തിക്കാടിൽ 1938 ജനനുവരി 16ന് ജനിച്ചു. സിജി എന്ന പേരിലും അറിയപ്പെടുന്ന ഇദ്ദേഹം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിട്ടും സേവനമനുഷ്ടിച്ചിട്ടുണ്ട്. യുറീക്ക, ശാസ്ത്രകേരളം എന്നീ മാസികകളുടെ എഡിറ്ററും കൂടിയായിരുന്നു ഇദ്ദേഹം. കേരള സംസ്ഥാന ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭവനയ്ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിന്റെ പേരിലാണ്. തിലോത്തമയാണ് ജീവിതപങ്കാളി. അന്തിക്കാട് എൽ.പി.സ്കൂൾ, ഹൈസ്കൂൾ തൃശ്ശൂർ കേരളവർമ്മ കോളേജ്, മൂത്തകുന്നം എസ്.എൻ.എം.ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. നളന്ദ ഹൈസ്കൂളിൽ അധ്യാപകനായും കേരള സമ്പൂർണ്ണ സാക്ഷരതാ പദ്ധതിയുടെ ഡയറക്ടറായും എറണാകുളം സാക്ഷരതാ പ്രൊജക്ട് ഓഫീസറായും കേന്ദ്ര മാനവവികസനശേഷി മന്ത്രാലയത്തിന് കീഴിലുള്ള ശ്രമിക് വിദ്യാപീഠം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.  2006 മെയ് 26 ന് അന്തരിച്ചു.


കൃതികൾ

  • നീയൊരു സ്വാർഥിയാവുക
  • അപ്പുവിന്റെ സയൻസ് കോർണർ
  • ഗ്രീൻ ക്വിസ്സ്
  • വീട്ടുമുറ്റത്തെ ശാസ്ത്രം
  • ശാസ്ത്രലോകത്തെ വനിതാപ്രതിഭകൾ
  • തിരിച്ചറിവെന്ന കുട്ടി
  • ഭൂമിയുടെ രക്ഷകർ
  • എങ്ങു നിന്നോ ഒരു വെളിച്ചം
  • നഴ്സറിയിലെ വികൃതിക്കുരുന്നുകൾ
  • ഏഴുസൂര്യന്മാർ
  • വിദ്യാഭ്യാസം അഞ്ച് വയസ്സിനുമുമ്പ്
  • ശാസ്ത്രാന്വേഷണ പ്രൊജക്ടുകൾ
  • യൂറിഗഗാറിൻ
  • മുത്തച്ഛൻ പറഞ്ഞ കഥ
  • വൈദ്യുതിയുടെ കഥ പരീക്ഷണങ്ങളിലൂടെ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാർഡ്
  • കൈരളി ചിൽ‍ഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ ബാലസാഹിത്യ അവാർഡ്
  • ജി.കെ.കുറുപ്പാൾ അവാർഡ്
  • ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച ബാലസാഹ്യത്ത്യത്തിനുള്ള അവാർഡ്

കടപ്പാട്

അഭിപ്രായങ്ങള്‍