കുറ്റിപ്പുഴ കൃഷ്ണപ്പിള്ള

കടപ്പാട് : മലയാളം വിക്കിപീഡിയ
     പുരേഗമന മലയാളസാഹിത്യത്തിലെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്ന കുറ്റിപ്പുഴ കൃഷ്ണപ്പിള്ള 1900 ഓഗസ്റ്റ് 1ന് എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കുറ്റിപ്പുഴയിൽ ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരിയുടെയും കുറുങ്ങാട് വീട്ടിൽ ദേവകി അമ്മയുടെയും മകനായി ജനിച്ചു. മലയാള ഭാഷയിലെ പ്രമുഖ സാഹിത്യ നിരൂപകരിൽ ഒരാളായി കണക്കാക്കിയ ഇദ്ദേഹം, സാഹിത്യ നിരൂപണത്തിന്റെയും തത്ത്വചിന്തയുടെയും തരങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പുസ്കങ്ങൾ രചിച്ചിട്ടുണ്ട്. കുറ്റിപ്പുഴ അവിവാഹിതനായിരുന്നു. ഇദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത് അയിരൂർ പ്രൈമറി സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിലാണ്. ആലുവ യു.സി.കോളേജിലെ പ്രൊഫസർ, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, യുക്തിവാദിസംഘം നേതാവ് എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അറിവുണ്ടായിരുന്ന ഇദ്ദേഹം കാൾ മാർക്സിന്റെ ദാസ് ക്യാപ്പിറ്റൽ, ലെനിന്റെ തിരഞ്ഞെടുത്ത കൃതികൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിന് നേതൃത്വം നൽകി. 1970 അവസാനം ആലുവയിൽ നടന്ന ഒരു ചടങ്ങിനിടെ ബോധരഹിതനായി വീഴുകയും, തുടർന്ന് അങ്കമാലിയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 1971 ഫെബ്രുവരി 11ന് ഇദ്ദേഹം നമ്മോട് എന്നന്നേക്കുമായി വിടപറഞ്ഞു.


കൃതികൾ

  • സാഹിതീയം

  • വിചാരവിപ്ലവം

  • വിമർശരശ്മി

  • നിരീക്ഷണം

  • ചിന്താതരംഗം

  • മനസോല്ലാസം

  • മനനമണ്ഡലം

  • സാഹിതീകൗതുകം

  • നവദർശനം

  • ദീപാവലി

  • വിമർശദീപ്തി

  • യുക്തിവിഹാരം

  • വിമർശനവും വീക്ഷണവും

  • ഗ്രന്ഥാവലോകനം

  • സ്മരണമഞ്ചരി


കടപ്പാട്

അഭിപ്രായങ്ങള്‍